ജയിലെത്തി പ്രജ്ജ്വലിനെ സന്ദർശിച്ച് എച്ച്.ഡി. രേവണ്ണ

ബെംഗളൂരു : ലൈംഗികപീഡനക്കേസുകളിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സന്ദർശിച്ച് അച്ഛനും ജെ.ഡി.എസ്. എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണ.

റിമാൻഡിലായശേഷം ആദ്യമായാണ് പ്രജ്ജ്വലിനെ എച്ച്.ഡി. രേവണ്ണ സന്ദർശിക്കുന്നത്. തിങ്കളാഴ്ച രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയും പ്രജ്ജ്വലിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

താൻ പ്രജ്ജ്വലിനെ കാണാൻ ജയിലിൽ പോകില്ലെന്നായിരുന്നു രേവണ്ണ കഴിഞ്ഞദിവസം പറഞ്ഞത്. പക്ഷേ, ബുധനാഴ്ച അദ്ദേഹം ജയിലിലെത്തി.

  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

മേയ് 31-നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രജ്ജ്വലിനെ എസ്.ഐ.ടി. അറസ്റ്റുചെയ്തത്. ജർമനിയിലേക്ക് മുങ്ങിയശേഷം ഒരുമാസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴായിരുന്നു ഇത്.

നാല് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.

സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കുന്ന ഒട്ടേറെ വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കേസിൽ കുടുങ്ങിയത്.

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ എച്ച്.ഡി. രേവണ്ണയും അറസ്റ്റിലായി ജയിലിൽ റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതാണ്. ഈ കേസിൽ ഭവാനി രേവണ്ണയും പ്രതിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."
[masterslider id="10"]

Related posts

Click Here to Follow Us