നരേന്ദ്രമോദിക്ക് മൂന്നാമൂഴത്തിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു; സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ല- വെങ്കിടേഷ് രാമകൃഷ്ണൻ

ബെംഗളൂരു : മൂന്നാമൂഴത്തിൽ കടുത്ത തിരിച്ചടിയാണ് നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ.

തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ എന്ന വിഷയത്തിൽ ബെംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ഭരണഘടനയെ മാറ്റിപ്പണിയാൻ അണിയറയിൽ നീക്കം ആരംഭിച്ചവരെ പിടിച്ചു കെട്ടിയത് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ നൽകിയ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്.

വലിയ പ്രതീക്ഷയാണ് ഇന്ത്യൻ മതേതര മനസ്സിന് അത് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നടനും സംവിധായകനുമായ പ്രകാശ് ബാരെ അധ്യക്ഷത വഹിച്ചു.

സുഭാഷ് മേനോൻ, അഭി ഫിലിപ്, ആർ.വി. ആചാരി, ഷാജു കുന്നോത്ത്, ഷിജിൻ ജേക്കബ്, ദിലീപ് ഇബ്രാഹിം, അഡ്വ. പ്രമോദ് വരപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us