ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ല

ബെംഗളൂരു: ന​ഗരത്തിൽ നിർമ്മാണാവശിഷ്ടങ്ങൾ (C&D Waste) ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള യൂസർ ഫീ നിശ്ചയിക്കാൻ രൂപീകരിച്ച സമിതിയിൽ പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും പ്രാതിനിധ്യമില്ലാത്തത് വിവാദമാകുന്നു. ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) രൂപീകരിച്ച 15 അംഗ സമിതിയിലാണ് ഫീസ് അടയ്‌ക്കേണ്ടവരായ കെട്ടിട ഉടമകൾ, ബിൽഡർമാർ, ഡെവലപ്പർമാർ എന്നിവരെ ഒഴിവാക്കിയത്.

നിലവിൽ നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബി.എസ്.ഡബ്ല്യു.എം.എൽ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് നിരക്കുകൾ ശുപാർശ ചെയ്യാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. ബി.എസ്.ഡബ്ല്യു.എം.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായ സമിതിയിൽ ബി.ഡി.എ, ബി.ഡബ്ല്യു.എസ്.എസ്.ബി, മെട്രോ റെയിൽ തുടങ്ങിയ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രതിനിധികളുമാണുള്ളത്. എന്നാൽ പണം നൽകേണ്ട ഉപഭോക്താക്കളുടെ സംഘടനകളായ ക്രെഡായ് (CREDAI), ബംഗളൂരു അപ്പാർട്ട്‌മെന്റ് ഫെഡറേഷൻ (BAF) എന്നിവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ

മാലിന്യ സംസ്‌കരണത്തിനായി വിവിധ വിഭാഗം ഉപഭോക്താക്കൾ നൽകേണ്ട ഫീസ് നിശ്ചയിക്കുന്നതിനൊപ്പം, അവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നത് തടയാനുള്ള നിയമങ്ങൾ രൂപീകരിക്കാനും സമിതിക്ക് ചുമതലയുണ്ട്. കെട്ടിട നിർമ്മാണ പ്ലാനുകൾക്ക് അനുമതി നൽകുന്ന സമയത്ത് തന്നെ ഈ ഫീസ് ഈടാക്കാനാണ് അധികൃതരുടെ നീക്കം. കൂടാതെ, മാലിന്യം ശേഖരിക്കുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും ബി.എസ്.ഡബ്ല്യു.എം.എൽ വികസിപ്പിക്കുന്നുണ്ട്.

നേരത്തെ ഖരമാലിന്യ സംസ്‌കരണത്തിന് ഫീസ് നിശ്ചയിച്ചപ്പോഴും സമാനമായ രീതിയിൽ ജനങ്ങളെ ഒഴിവാക്കിയിരുന്നുവെന്ന് ബംഗളൂരു നവനിർമ്മാൺ പാർട്ടി ജനറൽ സെക്രട്ടറി ശ്രീകാന്ത് നരസിംഹൻ കുറ്റപ്പെടുത്തി. ഇത് പിന്നീട് വലിയ ആശയക്കുപ്പപ്പങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ചൈത്ര വെഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് നിലവിൽ നഗരത്തിലെ 4,750 ടൺ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള കരാർ നൽകിയിരിക്കുന്നത്. ഇവർക്ക് നൽകേണ്ട തുക പിന്നീട് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

അതേസമയം, സമിതിയിൽ ഉപഭോക്താക്കളെ ഉൾപ്പെടുത്താത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിലപാടിൽ മാറ്റം വരുത്താൻ ബി.എസ്.ഡബ്ല്യു.എം.എൽ തയ്യാറായിട്ടുണ്ട്. സമിതിയിൽ കൂടുതൽ സ്റ്റേക്ക് ഹോൾഡർമാരെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും, ജനപ്രതിനിധികളില്ലെങ്കിൽ സമിതി പുനഃസംഘടിപ്പിക്കാൻ നിർദ്ദേശം നൽകുമെന്നും ബി.എസ്.ഡബ്ല്യു.എം.എൽ സി.ഇ.ഒ കരീ ഗൗഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us