ബെംഗളൂരു : ചാമരാജ്നഗർ മലെ മഹാദേശ്വര ഹിൽസിലെ (എം എം ഹിൽസ്) കാവേരി വന്യജീ വി ഡിവിഷനു സമീപം പുള്ളിപ്പു ലിയുടെ ആക്രമണത്തിൽ 10 വയസ്സുകാരൻ ഹർഷി മരിച്ചു. ബെംഗളൂരു സ്വദേശിയാണ്. ഇന്ന ലെ രാവിലെ കുടുംബാംഗങ്ങൾ ക്കൊപ്പം മലെ മഹാദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വനപാതയിലൂടെ നാഗമ ലെയിലേക്കു പോകുമ്പോഴായിരു ന്നു ആക്രമണം. 5 മാസത്തിനിടെ ഈ മേഖലയിൽ പുലിയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കുട്ടിയെ പുലി കടിച്ചു വലിച്ചു വനത്തിനുള്ളിലേക്കു കൊണ്ടു പോയി. വനംവകുപ്പ് ജീവനക്കാർ അരമണിക്കൂർ നടത്തിയ പരി…
Read MoreDay: 11 May 2026
മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
ബെംഗളുരു മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളതു തന്നെയെന്നു പ്രധാ നമന്ത്രിക്ക് ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാര്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കസേര ആടിയുല യുകയാണെന്ന വിധത്തില്‍ പ്രധാനമന്ത്രി മോദി നടത്തിയ വി മര്‍ശനം തള്ളിക്കൊണ്ടാണു പ്രതികരണം.. കര്‍ണാടകയില്‍ ഒരു കസേരയും ആടിയുലയുന്നില്ല. പ്രധാനമന്ത്രി എന്താണ് ഉദ്ദേ ശിച്ചതെന്നു മനസ്സിലാകുന്നില്ലെ ന്നും ശിവകുമാര്‍ പറഞ്ഞു. നേതൃ മാറ്റ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വന്തം നേതാക്കളെ കബളിപ്പി ക്കുകയാണെന്നും മോദി ബെംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന തിനിടെ ആരോപിച്ചിരുന്നു.
Read Moreമഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
ബെംഗളൂരു: കാലവർഷം എത്തുന്നതിന് മുന്നോടിയായി നഗരത്തിലെ തടാകങ്ങൾ കരകവിഞ്ഞൊഴുകുന്നത് തടയാൻ ബി.ബി.എം.പി (ജി.ബി.എ) നവീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. തടാകങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ക്രൈസ്റ്റ് ഗേറ്റുകളിലൂടെ അധികജലം മഴവെള്ളക്കനാലുകളിലേക്ക് ഒഴുക്കിവിടുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ തടാകങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ബി.ബി.എം.പി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തടാകങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തടാകങ്ങൾക്കരികിലുള്ള മഴവെള്ളക്കനാലുകളിലെ ചെളി നീക്കം ചെയ്യാനും ഒഴുക്കിന് തടസ്സമായ മാലിന്യങ്ങൾ നീക്കാനുമുള്ള ജോലികളും നടക്കുന്നുണ്ട്. എല്ലാ വർഷവും മഴക്കാലത്ത് തടാകങ്ങൾ കരകവിഞ്ഞ്…
Read Moreപ്രധാനമന്ത്രിയുടെ ‘വർക്ക് ഫ്രം ഹോം’ ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വ്യാപക പിന്തുണ. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് ‘വർക്ക് ഫ്രം ഹോം’ (വീട്ടിലിരുന്ന് ജോലി) അനുവദിക്കണമെന്ന ആഹ്വാനമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. വിലക്കയറ്റം പ്രതിരോധിക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കുക, യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക, വിദേശയാത്രകൾ നിയന്ത്രിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതിൽ വീട്ടിലിരുന്നുള്ള ജോലി എന്ന ആശയത്തിനാണ് യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ഓഫീസുകളിലേക്കുള്ള…
Read Moreകെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി മുൻ കെ.പി.സി.സി അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖ നേതാക്കളിൽ നിന്ന് ഹൈക്കമാൻഡ് അഭിപ്രായം തേടിയിട്ടുണ്ട്. നിയമസഭാ കക്ഷിയിലെ 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.…
Read Moreമുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
കണ്ണൂർ: സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധയാകുന്നു. കൂടാളി മണ്ഡലം പ്രസിഡന്റ് എൽ.ജി. ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി വി.ആർ. പ്രസാദ്, ഡി.സി.സി സെക്രട്ടറി എന്നിവരുൾപ്പെടെ മൂന്ന് നേതാക്കളാണ് സുധാകരനെ കാണാനെത്തിയത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി പാർട്ടിയിൽ സജീവമായ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. എന്നാൽ, സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കാണ് തങ്ങൾ എത്തിയതെന്നും നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരന്റെ വീട്ടിലെത്തിയ…
Read Moreകേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അസാധാരണമായ കാലതാമസം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരം സുപ്രധാന തീരുമാനങ്ങളിൽ എന്നും അവസാന വാക്ക് ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം പൂർണ്ണമായും അംഗീകരിക്കുക എന്നതാണ് പാർട്ടിയുടെ നയമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. സ്വാഭാവികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഘടകകക്ഷികളുടെ ഭാഗത്തുനിന്നുള്ള വിമർശനങ്ങളും നിർദ്ദേശങ്ങളും പാർട്ടി ഗൗരവമായി തന്നെ…
Read Moreകാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷനിലാണ് വാടക വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Read Moreതെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത് കാന്ത് (31) ഹൈദരാബാദിലുണ്ടായ കാറപകടത്തിൽ അന്തരിച്ചു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ അപകടത്തിൽ ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു. ഭരത് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ‘ടെനന്റ്’ , ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് സിനിമകളിലൂടെയും ശ്രദ്ധേയമായ വെബ് സീരീസുകളിലൂടെയും ഭരത് കാന്ത് പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹം വളരെ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 40,000-ത്തോളം…
Read Moreആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ എണ്ണ വിതരണ കമ്പനികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിക്കുന്നതിനാൽ മെയ് 15-ന് മുമ്പ് തന്നെ വില പുതുക്കി നിശ്ചയിക്കാനാണ് സാധ്യത. അമേരിക്ക-ഇറാൻ സംഘർഷവും ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിന്…
Read More