കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;

ബെംഗളൂരു : ചാമരാജ്നഗർ മലെ മഹാദേശ്വര ഹിൽസിലെ (എം എം ഹിൽസ്) കാവേരി വന്യജീ വി ഡിവിഷനു സമീപം പുള്ളിപ്പു ലിയുടെ ആക്രമണത്തിൽ 10 വയസ്സുകാരൻ ഹർഷി മരിച്ചു. ബെംഗളൂരു സ്വദേശിയാണ്. ഇന്ന ലെ രാവിലെ കുടുംബാംഗങ്ങൾ ക്കൊപ്പം മലെ മഹാദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വനപാതയിലൂടെ നാഗമ ലെയിലേക്കു പോകുമ്പോഴായിരു ന്നു ആക്രമണം.

5 മാസത്തിനിടെ ഈ മേഖലയിൽ പുലിയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കുട്ടിയെ പുലി കടിച്ചു വലിച്ചു വനത്തിനുള്ളിലേക്കു കൊണ്ടു പോയി. വനംവകുപ്പ് ജീവനക്കാർ അരമണിക്കൂർ നടത്തിയ പരി ശോധയിലാണു മൃതദേഹം കണ്ടെത്തിയത്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

കഴുത്തിനു ഗുരു തരമായി മുറിവേറ്റിരുന്നു. വനംവ കുപ്പ് ഉദ്യോഗസ്ഥരാണു സംഭവ ത്തിനു കാരണമെന്ന് ആരോപി ച്ചു തീർഥാടകർ പ്രതിഷേധിച്ചു. സാധാരണ രാവിലെ 7നു ശേഷ മാണു നാഗമലെ സന്ദർശനത്തി നുള്ള ടിക്കറ്റ് വനംവകുപ്പ് കൊടു ക്കുന്നത്. എന്നാൽ, ഇന്നലെ രാ വിലെ 6 മുതൽ ടിക്കറ്റ് കൊടു ത്തു തുടങ്ങിയെന്നും ഭക്തർ
അതിരാവിലെ വനമേഖലയിലേക്കു പോകാനിടയാക്കിയെന്നും ഇവർ ആരോപിച്ചു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കഴിഞ്ഞ ജനുവരിയിൽ മണ്ഡ്യയിൽ നിന്നു കാൽനടയായി എംഎം ഹിൽസി ലേക്കു പോയ യുവാവിനെ പുലി കൊന്നിരുന്നു. ഇതിനു ശേഷം പ്രദേശത്തു കർശന നിയന്ത്രണം ഏർപ്പെടുത്തുകയും തീർഥാടകർ കാൽനടയായി സഞ്ചരിക്കുന്നതു വിലക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts