തുടർച്ചയായി പതിനൊന്നാം വർഷം ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

ബെംഗളൂരു : ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ ‘എക്സർസൈസ് മിത്ര ശക്തി-2025’ ബെളഗാവിയിലെ ഫോറിങ് ട്രെയിനിങ് നോഡിൽ തുടങ്ങി.

170 പേരടങ്ങുന്ന ഇന്ത്യൻസംഘത്തെ രജ്പുത് റെജിമെന്റിൽനിന്നുള്ള സൈനികരാണ് പ്രതിനിധാനം ചെയ്യുന്നത്. ശ്രീലങ്കൻ പ്രതിനിധികളിൽ ഗജബ റെജിമെന്റിൽനിന്നുള്ള 135 പേരുണ്ട്.

ഇന്ത്യൻ വ്യോമസേനയിൽനിന്ന് 20 പേരും ശ്രീലങ്കൻ വ്യോമസേനയിൽനിന്ന് പത്തുപേരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തുടർച്ചയായി ഇത് പതിനൊന്നാം വർഷമാണ് ഇരുരാജ്യങ്ങളും ചേർന്നുള്ള സൈനികാഭ്യാസം നടത്തുന്നത്. സൈനികരുടെ പരിശീലനവും പ്രകടനവും ഈ മാസം 23 വരെ തുടരും. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരമുള്ള സംയുക്ത സൈനിക പരിശീലനമാണിത്.

തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ സംയുക്തമായി നീങ്ങുന്നതിനുള്ള പരിശീലനം ഇതിൽ ഉൾപ്പെടുന്നു. ആർമി മാരിറ്റൽ ആർട്‌സ് റുട്ടീൻ(എഎംഎആർ), കോമ്പാറ്റ് റിഫ്ലക്സ് ഷൂട്ടിങ്, യോഗ എന്നിവയും പരിശീലനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഹെലിപാഡുകൾ സുരക്ഷിതമാക്കുന്നതിനും അപകടത്തിൽപ്പെടുന്നവരെ ഒഴിപ്പിക്കുന്നതിനുമുള്ള അഭ്യാസങ്ങൾ ഇരുപക്ഷവും സംയുക്തമായി പരിശീലിപ്പിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts