കണ്ണൂർ : ജോലിക്ക് ഇതരസംസ്ഥാനക്കാരില്ലാത്ത ഒരു മേഖലയും കേരളത്തിലില്ല.ക്ഷേത്രത്തിൽ പൂജാരിയായും മധ്യപ്രദേശുകാരൻ ഇവിടെയുണ്ട്. മധ്യപ്രദേശിലെ ബസ്തി ജില്ലക്കാരനായ ശിവദത്ത പരിപ്പായി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായി നിയമിതനായത് അടുത്ത കാലത്താണ്. ശിവദത്തയോട് കേരളത്തെപ്പറ്റി ചോദിച്ചാൽ ‘ബഹുത് ഖുശി ഹെ’ (വലിയ സന്തോഷം തന്നെ) എന്നു പറയും. ഏതാണ്ട് 5 വർഷത്തോളമായി ശിവദത്ത കേരളത്തിൽ പൂജാരിയായി പ്രവർത്തിക്കുന്നു. കുന്നംകുളം, തൃശൂർ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലാണ് മുൻപ് പൂജാരിയായി പ്രവർത്തിച്ചത്. ഹിന്ദിയാണു ഭാഷയെങ്കിലും മലയാളവും മനസ്സിലാവും. മന്ത്രങ്ങൾ സംസ്കൃതത്തിലായതുകൊണ്ട് ശിവദത്തയ്ക്കു പൂജ പ്രശ്നമല്ല. ഭക്ഷണം പക്ഷേ, പ്രശ്നമാണ്. കേരളീയ ഭക്ഷണം…
Read MoreDay: 12 November 2025
ലോറി കുടുങ്ങി, താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്. നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.
Read Moreതുടർച്ചയായി പതിനൊന്നാം വർഷം ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം
ബെംഗളൂരു : ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ ‘എക്സർസൈസ് മിത്ര ശക്തി-2025’ ബെളഗാവിയിലെ ഫോറിങ് ട്രെയിനിങ് നോഡിൽ തുടങ്ങി. 170 പേരടങ്ങുന്ന ഇന്ത്യൻസംഘത്തെ രജ്പുത് റെജിമെന്റിൽനിന്നുള്ള സൈനികരാണ് പ്രതിനിധാനം ചെയ്യുന്നത്. ശ്രീലങ്കൻ പ്രതിനിധികളിൽ ഗജബ റെജിമെന്റിൽനിന്നുള്ള 135 പേരുണ്ട്. ഇന്ത്യൻ വ്യോമസേനയിൽനിന്ന് 20 പേരും ശ്രീലങ്കൻ വ്യോമസേനയിൽനിന്ന് പത്തുപേരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു. തുടർച്ചയായി ഇത് പതിനൊന്നാം വർഷമാണ് ഇരുരാജ്യങ്ങളും ചേർന്നുള്ള സൈനികാഭ്യാസം നടത്തുന്നത്. സൈനികരുടെ പരിശീലനവും പ്രകടനവും ഈ മാസം 23 വരെ തുടരും. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരമുള്ള സംയുക്ത സൈനിക പരിശീലനമാണിത്. തീവ്രവാദവിരുദ്ധ…
Read Moreയാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പ്രത്യേക അറിയിപ്പ്
ബെംഗളൂരു: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കൂടുതൽ കർശനമാക്കി. യാത്രക്കാരോട് നിശ്ചിതസമയത്തിനുമുൻപേ വിമാനത്താവളത്തിലെത്താൻ വിമാനത്താവള അതോറിറ്റി നിർദേശിച്ചു. കൂടുതൽ സമയം പരിശോധനയുണ്ടാകുന്നതിനാലാണിത്. വിമാനയാത്ര സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും നിർദേശിച്ചു. ബെംഗളൂരു വിമാനത്താവളത്തിന്റെ എക്സ് അക്കൗണ്ട് വഴിയാണ് നിർദേശങ്ങൾ നൽകിയത്. ഡൽഹിയിൽ സ്ഫോടനം നടന്നതിനുപിന്നാലെ തിങ്കളാഴ്ച രാത്രിതന്നെ ബെംഗളൂരുവിൽ പോലീസ് അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വ്യാപാരകേന്ദ്രങ്ങൾ…
Read Moreദില്ലി സ്ഫോടനം; കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം
ദില്ലിയിൽ സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം. 70 കിലോ അമോണിയം നൈട്രേറ്റ് ആണെന്നാണ് വിലയിരുത്തൽ. കാർ കൊണാട്ട് പ്ലേസ്, മയൂർ, ബിഹാർ എന്നിവിടങ്ങളിൽ എത്തിയെന്നും കണ്ടെത്തി. അന്വേഷണങ്ങൾക്ക് വിവിധ സംഘങ്ങൾക്ക് രൂപം നൽകി എൻഐഎ കേസ് ഉടൻ രജിസ്റ്റർ ചെയ്യും. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മുപ്പതിലേറെ പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും…
Read Moreനമ്മ മെട്രോ യെല്ലോ ലൈനിൽ ഗതാഗത തടസ്സം
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിനിൽ സാങ്കേതിക തകരാർ സംഭവിച്ചു , ഇത് റൂട്ടിൽ കാലതാമസത്തിന് കാരണമാകുമെന്ന് ബിഎംആർസിഎൽ പറഞ്ഞു . മെട്രോ യെല്ലോ ലൈനിലെ അഞ്ചാമത്തെ ട്രെയിൻ അടുത്തിടെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാർക്ക് സൗകര്യപ്രദവുമായി ഓരോ 15 മിനിറ്റിലും ഒരു ട്രെയിൻ ഓടുമായിരുന്നു, എന്നാൽ ഇന്ന് രാവിലെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള മെട്രോ പർപ്പിൾ ലൈനിൽ ഗതാഗത തടസ്സം ഉണ്ടായി. യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ബുധനാഴ്ച രാവിലെ ആളുകൾ ഓഫീസുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുമ്പോഴാണ് ഈ അസൗകര്യം…
Read Moreകൊടുംകുറ്റവാളികളായ തടവുകാർക്ക് ജയിലിൽ വിഐപി പരിഗണന; ജയില്‍ ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റി
ബെംഗളൂരു : കൊടുംകുറ്റവാളികളായ തടവുകാർക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നെന്ന് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജയിലധികൃതർക്കെതിരേ നടപടി. ചീഫ് ജയിൽ സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലം മാറ്റിയപ്പോൾ സൂപ്രണ്ട് ഇമാം സാബ് മയാഗേരിയെയും അസി. സൂപ്രണ്ട് അശോക് ബജാന്ദ്രിയെയും സസ്പെൻഡ് ചെയ്തു. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തെത്തുടർന്നാണ് അധികൃതർക്കെതിരേ നടപടിയെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും പരമേശ്വര വിവരിച്ചു. ഭാവിയിൽ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും…
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,760 രൂപയായി. ഗ്രാമിന് 70 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11,720 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1680 രൂപ ഉയര്‍ന്നിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണം വളര്‍ച്ചയുടെ വേഗം വീണ്ടെടുക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് പൊന്നിന് വീണ്ടും വിലയിടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ഇവിടേയും പ്രതിഫലിക്കുന്നത്.
Read Moreമലയാളി എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ മോഷണം പോയ സൺ ഗ്ലാസ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്
ഉന്നത എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാൻ സൺ ഗ്ലാസ് മോഷണം പോയതിന് 4 മണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി പോലീസ്. കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചി കാണാനെത്തിയ 5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കൾക്കൊപ്പം റസ്റ്ററന്റിൽ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സൺഗ്ലാസ് മോഷണം പോയത്. വൈകിട്ട് 6ന് പരാതി നൽകി. ഉടനെ ഉദ്യോഗസ്ഥർ അന്വേഷണവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ഫോർട്ട്കൊച്ചിയിൽ നിന്ന് 62 കിലോമീറ്റർ അകലെ തൃശൂർ കൊടകരയിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നാണ് പോലീസ് സൺ ഗ്ലാസ് കണ്ടെത്തിയത്. സ്ക്വാഡ്രൻ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിൻ കുര്യാക്കോസിന്…
Read Moreതാമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്. നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.
Read More