കൊടുംകുറ്റവാളികളായ തടവുകാർക്ക് ജയിലിൽ വിഐപി പരിഗണന; ജയില്‍ ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റി

ബെംഗളൂരു : കൊടുംകുറ്റവാളികളായ തടവുകാർക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നെന്ന് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജയിലധികൃതർക്കെതിരേ നടപടി. ചീഫ് ജയിൽ സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലം മാറ്റിയപ്പോൾ സൂപ്രണ്ട് ഇമാം സാബ് മയാഗേരിയെയും അസി. സൂപ്രണ്ട് അശോക് ബജാന്ദ്രിയെയും സസ്പെൻഡ് ചെയ്തു.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തെത്തുടർന്നാണ് അധികൃതർക്കെതിരേ നടപടിയെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും പരമേശ്വര വിവരിച്ചു. ഭാവിയിൽ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആലോചന നടത്തിയെന്നും മന്ത്രി അറിയിച്ചു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ജയിലിലെ സെല്ലിൽ കുറ്റവാളികൾ പാചകം ചെയ്യുന്നതിന്റെയും മൊബൈൽ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നു.

സീരിയൽ കില്ലറും ഒട്ടേറെ ബലാത്സംഗ കേസുകളിൽ പ്രതിയുമായ ഉമേഷ് റാവു, തീവ്രവാദിബന്ധത്തെത്തുടർന്ന് അറസ്റ്റിലായ പ്രതികൾ എന്നിവർ ടിവി, ഫോൺ തുടങ്ങിയ സൗകര്യങ്ങളോടെ സെല്ലിൽ താമസിക്കുന്ന വീഡിയോയും ചില തടവുകാർ മദ്യപിച്ച് ആഘോഷിക്കുന്ന വീഡിയോകളും പ്രചരിച്ചു. തുടർന്നാണ് ജയിലുദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts