റോഡിലെ കുഴി പ്രശ്നം: നികുതി അടയ്ക്കില്ല, മുഖ്യമന്ത്രിക്കും ഡിസിഎമ്മിനും കത്തെഴുതി ജനങ്ങൾ

ബെംഗളൂരു:  നഗരത്തിലെ കുഴികളുടെ പ്രശ്നം വലിയ ചർച്ചയിലാണ്. വ്യവസായി കിരൺ മജുംദാർ ഷായുടെ പോസ്റ്റിന് പിന്നാലെ, ഐടി-ബിടി ആളുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഡിസിഎം ഡി.കെ. ശിവകുമാറിനും ഒരു കത്ത് എഴുതി,

 

നികുതി അടയ്ക്കില്ലെന്നും ഞങ്ങളിൽ നിന്ന് നികുതി ചോദിക്കരുതെന്നും ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ പ്രശ്നത്തിൽ വർത്തൂർ, പാണത്തൂർ പ്രദേശങ്ങളിലെ നിവാസികകളും കത്ത് എഴുതി അവരുടെ രോഷം പ്രകടിപ്പിച്ചു.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

 

വർത്തൂർ, പാണത്തൂർ പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. എല്ലായിടത്തും കുഴികൾ നിറഞ്ഞിരിക്കുന്നു. ഇത്തരം റോഡുകളിൽ സുഗമമായി സഞ്ചരിക്കാൻ കഴിയാത്തതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും സ്ഥിരമാണ്.

 

സ്കൂൾ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ് . കുഴികളില്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നികുതി പിരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിഗത നികുതിദായക ഫോറം മുഖ്യമന്ത്രിക്കും ഡിസിഎമ്മിനും കത്തെഴുതിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
[masterslider id="10"]

Related posts

Click Here to Follow Us