റോഡിലെ കുഴി പ്രശ്നം: നികുതി അടയ്ക്കില്ല, മുഖ്യമന്ത്രിക്കും ഡിസിഎമ്മിനും കത്തെഴുതി ജനങ്ങൾ

ബെംഗളൂരു:  നഗരത്തിലെ കുഴികളുടെ പ്രശ്നം വലിയ ചർച്ചയിലാണ്. വ്യവസായി കിരൺ മജുംദാർ ഷായുടെ പോസ്റ്റിന് പിന്നാലെ, ഐടി-ബിടി ആളുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഡിസിഎം ഡി.കെ. ശിവകുമാറിനും ഒരു കത്ത് എഴുതി,   നികുതി അടയ്ക്കില്ലെന്നും ഞങ്ങളിൽ നിന്ന് നികുതി ചോദിക്കരുതെന്നും ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ പ്രശ്നത്തിൽ വർത്തൂർ, പാണത്തൂർ പ്രദേശങ്ങളിലെ നിവാസികകളും കത്ത് എഴുതി അവരുടെ രോഷം പ്രകടിപ്പിച്ചു.   വർത്തൂർ, പാണത്തൂർ പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. എല്ലായിടത്തും കുഴികൾ നിറഞ്ഞിരിക്കുന്നു. ഇത്തരം റോഡുകളിൽ സുഗമമായി സഞ്ചരിക്കാൻ കഴിയാത്തതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും…

Read More

ഡിപിആർ പ്രകാരം ബെംഗളൂരുവിലെ ലാൽബാഗിന് കീഴിൽ 10-വരി തുരങ്ക പാത കടന്നുപോകും; ഉദ്യാനത്തിന് ഇത് ഗുരുതരമായ ഭീഷണി

ബെംഗളൂരു: വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അനുസരിച്ച്, 16.5 കിലോമീറ്റർ ദൈർഘ്യമുള്ള വടക്ക്-തെക്ക് ഭൂഗർഭ വാഹന തുരങ്കത്തിന്റെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് ഏകദേശം 50 മുതൽ 100 ​​അടി വരെ താഴെയായി എക്സ്പ്രസ് വേയിലേതിന് സമാനമായി ആകെ 10 പാതകൾ നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി ലോല മേഖല മാത്രമല്ല, ബെംഗളൂരുവിന്റെ രത്നമായി കണക്കാക്കപ്പെടുന്ന ഉദ്യാനത്തിന് ഇത് ഗുരുതരമായ ഭീഷണി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അശോക സ്തംഭത്തിൽ നിന്ന് പ്രവേശന റാമ്പായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രണ്ട് വരി പാതകൾ ലാൽബാഗ് തടാകത്തിന് സമീപത്തേക്ക് കടന്നുപോകും, ​​തുടർന്ന് ഹെബ്ബാളിലേക്കുള്ള…

Read More

ബെംഗളൂരുവിൽ അനധികൃത ബിപിഒ സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിവന്ന 16 പേർ പിടിയിൽ

ബെംഗളൂരു : വ്യാജ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിങ്(ബിപിഒ) കമ്പനി സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിവന്ന സംഘത്തിലുൾപ്പെട്ട 16 പേരെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ പ്രവർത്തിച്ചുവന്ന സൈബിറ്റ്‌സ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് സൈബർത്തട്ടിപ്പ് നടത്തിവന്നത്. അമേരിക്കൻ പൗരരെയും കനേഡിയൻ പൗരരെയുംവരെ ഇവർ വ്യാജ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി പണം തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. എട്ട് മഹാരാഷ്ട്ര സ്വദേശികളും നാല് മേഘാലയ സ്വദേശികളും ഒഡിഷ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത് സ്വദേശികളായ ഓരോരുത്തരുമാണ് അറസ്റ്റിലായത്. കമ്പനി 25-ഓളം പേരെ…

Read More

റീച്ചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു : മൊബൈൽഫോൺ റീച്ചാർജ് ചെയ്യാൻ ഭർത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടർന്ന് യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയിൽനിന്ന് ചാടിയത്. ഭർത്താവ് സന്ദീപ് കുമാർ ഫോൺ റീച്ചാർജ് ചെയ്യാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശിഖാദേവി ഫോൺ വലിച്ചെറിഞ്ഞശേഷം വീടിന്റെ മട്ടുപ്പാവിലേക്കുപോയി അവിടെനിന്ന് ചാടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുവർഷം മുൻപായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവിൽ ജോലിചെയ്യുന്ന സന്ദീപിന്റെയും വിവാഹം. രണ്ടുവർഷം മുൻപാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവിൽ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തിൽ സംശയമില്ലെന്ന് ശിഖാദേവിയുടെ…

Read More

പോലീസിന് എല്ലായിടത്തും സുരക്ഷ ഒരുക്കാന്‍ ആയെന്ന് വരില്ല’; ‘രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത്; വിവാദ പരാമർശവുമായി തൃണമൂല്‍ എംപി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്ന സുരക്ഷ സ്ത്രീകള്‍ക്ക് ബംഗാളില്‍ ഉണ്ട്… എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല’-സൗഗത് റോയ് പറഞ്ഞു. എല്ലാ റോഡുകളിലും പൊലീസിനെ വിന്യസിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍…

Read More

കോടിക്കണക്കിന് രൂപയുടെ സ്വര്‍ണപണയത്തട്ടിപ്പ്; 2 മലയാളികള്‍ പിടിയില്‍

ബെംഗളൂരു: കേരളത്തില്‍ ഉള്‍പ്പടെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മാതമംഗലം കൂറ്റൂര്‍ സ്വദേശി സലാം മണക്കാട്ട് വിദ്യാരണ്യപുരം എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്‌സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്‌സ് എന്ന് സ്ഥാപനം ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സലാമിന്റെ ഭാര്യ സറീനയും കോസില്‍ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മെലോറ ജ്വല്ലറിയുടെ പോരിലാണ് തട്ടിപ്പ് നടത്തിയത്. യശ്വന്തപുര സ്വദ്ശി ദാബിര്‍ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന്…

Read More

കോളേജ് പെൺകുട്ടികൾ പെൺവാണിഭ സംഘത്തിൽ: പെൺകുട്ടികളെ പാർപ്പിച്ചിരുന്നത് വ്യാജ പേയിംഗ് ഗസ്റ്റുകളായി ; പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് രക്ഷിച്ചു

ബെംഗളൂരു : മൂഡ്ബിദ്രിയിൽ പ്രായപൂർത്തിയാകാത്ത കോളേജ് പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ഒരു പെൺവാണിഭ റാക്കറ്റ് പോലീസ് റെയ്ഡ് ചെയ്തു. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതികളെ വ്യാജ പേയിംഗ് ഗസ്റ്റുകളായി പാർപ്പിച്ചിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഓട്ടോ ഡ്രൈവർ മഹേഷ്, കട്ടീൽ നിവാസിയായ ശ്രീകാന്ത്, യജ്ഞേഷ്, ദിലീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവരിൽ നിന്നും രക്ഷപ്പെടുത്തി . ദക്ഷിണ കന്നഡ ജില്ലയിലെ മൂഡ്ബിദ്രി താലൂക്കിലെ നിദ്ദോഡിയിലാണ് സംഭവം. മൂഡ്ബിദ്രിയിലെ നിദ്ദോഡി നിവാസിയും ഓട്ടോ ഡ്രൈവറുമായ അറസ്റ്റിലായ മഹേഷ്,…

Read More

സ്കൂൾ പരിസരങ്ങളിൽ ആർഎസ്എസ് ശാഖ വേണ്ട; ആർഎസ്എസ് ശാഖയുടെ പ്രവർത്തനം നിരോധിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു : സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ആർഎസ്എസ് ശാഖയുടെ പ്രവർത്തനം നിരോധിക്കാൻ നീക്കവുമായി കർണാടകസർക്കാർ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ ഈ ആവശ്യമുന്നയിച്ച്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. മറ്റു നേതാക്കളും പിന്തുണയുമായി എത്തിയതോടെ ആവശ്യം പരിഗണിക്കാൻ സിദ്ധരാമയ്യ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വിദ്യാഭ്യാസസ്ഥാപനങ്ങൾ, പാർക്കുകൾ, മുസ്‌റായ് (ദേവസ്വം) വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ എന്നിവയുടെ പരിസരത്ത് ശാഖകൾ പ്രവർത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ആവശ്യം. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ആർഎസ്എസ്…

Read More

ഐടി പാര്‍ക്കുകള്‍ വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് ? നഗരറോഡുകളുടെ ദുരാവസ്ഥ വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചയാകുന്നു

ബെഗളൂരു: നഗരനിരത്തുകള്‍ സഞ്ചാരയോഗ്യമാക്കും വരെ ഐടി പാര്‍ക്കുകള്‍ അടച്ചിടണമെന്നും അതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പങ്കുവെച്ച് കുറിപ്പ് ചര്‍ച്ചയാകുന്നു. കോവിഡ് കാലത്ത് ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയത് പോലെ സര്‍ക്കാര്‍ ഇത് അനുവദിക്കണമെന്ന് അമര്‍നാഥ് ശിവശങ്കര്‍ എക്‌സില്‍ കുറിച്ചു. ദിവസവും യാത്രയ്ക്ക് വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്. നിര്‍മാണം പാതിവഴിയില്‍ നിലച്ച മോല്‍പാലങ്ങള്‍ പൂര്‍ത്തിയാക്കണം. ബിഎംടിസി ബസുകളുടെ എണ്ണം കൂട്ടണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചാഗ് ചെയ്ത പോസ്റ്റിലുണ്ട്. പോസ്റ്റ് വൈറല്‍…

Read More

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 20 പേർ മരിച്ചു;, നിരവധി പേര്‍ക്ക് പരിക്ക്

രാജസ്ഥാൻ: ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രക്കാർ മരിച്ചു. 16 പേർക്കു ഗുരുതര പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേർ ബസിനുള്ളിൽത്തന്നെ മരിച്ചു. അപകടം ശ്രദ്ധിയില്‍പ്പെട്ട പ്രദേശവാസികള്‍ വെള്ളവും മണ്ണും കൊണ്ട് തീകെടുത്താന്‍ ശ്രമിക്കുകയും യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി. ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി.  

Read More
Click Here to Follow Us