കോടിക്കണക്കിന് രൂപയുടെ സ്വര്‍ണപണയത്തട്ടിപ്പ്; 2 മലയാളികള്‍ പിടിയില്‍

ബെംഗളൂരു: കേരളത്തില്‍ ഉള്‍പ്പടെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ മാതമംഗലം കൂറ്റൂര്‍ സ്വദേശി സലാം മണക്കാട്ട് വിദ്യാരണ്യപുരം എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്‌സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്‌സ് എന്ന് സ്ഥാപനം ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

സലാമിന്റെ ഭാര്യ സറീനയും കോസില്‍ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മെലോറ ജ്വല്ലറിയുടെ പോരിലാണ് തട്ടിപ്പ് നടത്തിയത്. യശ്വന്തപുര സ്വദ്ശി ദാബിര്‍ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന് കീഴിലുളള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) നടപടി.

  ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയില്‍ നിന്നും മൂന്ന് കോടി രൂപ തട്ടി, പ്രതി പിടിയില്‍

മുഡിഗെരെയില്‍ എആര്‍ ഗോള്‍ഡെന്ന സ്ഥാപന ഉടമയായ ജാബിര്‍ ഇടനിലനിന്ന് ഇയാളുടെ കുടുബക്കാരും സുഹൃത്തുക്കളും ഉള്‍പ്പടെ 41 പേരില്‍ നിന്ന 5 കിലോഗ്രാം സ്വര്‍ണം സലാമും അജിത്തും പണയം വെക്ക്ാന്‍ വാങ്ങിയിരുന്നു.

അടുത്തിടെസ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഇതിലൊരാള്‍ പണയമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

  ബോംബെറിഞ്ഞു ആട് ഫാമിലിട്ട് വീട്ടികൊന്ന ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു

ഇടപാടുകാരില്‍ നിന്ന് പണയമായി വാങ്ങുന്ന സ്വര്‍ണം ഇവര്‍ അറിയാതെ മറിച്ച് വില്‍ക്കുന്നതാണ് തട്ടിപ്പ് രീതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്സവത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഞെട്ടൽ; എൽപിജി സിലിണ്ടറിന്റെ വില 16 രൂപ വർദ്ധിപ്പിച്ചു.

Related posts

Click Here to Follow Us