റീച്ചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു : മൊബൈൽഫോൺ റീച്ചാർജ് ചെയ്യാൻ ഭർത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടർന്ന് യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയിൽനിന്ന് ചാടിയത്.

ഭർത്താവ് സന്ദീപ് കുമാർ ഫോൺ റീച്ചാർജ് ചെയ്യാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശിഖാദേവി ഫോൺ വലിച്ചെറിഞ്ഞശേഷം വീടിന്റെ മട്ടുപ്പാവിലേക്കുപോയി അവിടെനിന്ന് ചാടുകയായിരുന്നു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറുവർഷം മുൻപായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവിൽ ജോലിചെയ്യുന്ന സന്ദീപിന്റെയും വിവാഹം.

രണ്ടുവർഷം മുൻപാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവിൽ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തിൽ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts