ഐടി പാര്‍ക്കുകള്‍ വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് ? നഗരറോഡുകളുടെ ദുരാവസ്ഥ വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചയാകുന്നു

ബെഗളൂരു: നഗരനിരത്തുകള്‍ സഞ്ചാരയോഗ്യമാക്കും വരെ ഐടി പാര്‍ക്കുകള്‍ അടച്ചിടണമെന്നും അതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പങ്കുവെച്ച് കുറിപ്പ് ചര്‍ച്ചയാകുന്നു.

കോവിഡ് കാലത്ത് ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയത് പോലെ സര്‍ക്കാര്‍ ഇത് അനുവദിക്കണമെന്ന് അമര്‍നാഥ് ശിവശങ്കര്‍ എക്‌സില്‍ കുറിച്ചു.

ദിവസവും യാത്രയ്ക്ക് വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്. നിര്‍മാണം പാതിവഴിയില്‍ നിലച്ച മോല്‍പാലങ്ങള്‍ പൂര്‍ത്തിയാക്കണം.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ബിഎംടിസി ബസുകളുടെ എണ്ണം കൂട്ടണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചാഗ് ചെയ്ത പോസ്റ്റിലുണ്ട്.

പോസ്റ്റ് വൈറല്‍ ആയതോടെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നതിലൂടെ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വോഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോയെന്ന ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ നിറയെ.

ഒട്ടറെ ഐടി കമ്പനികളുളള ഔട്ടര്‍ റിംങ് റോഡില്‍ (ഒആര്‍ആര്‍) കുഴികള്‍ നികത്തുന്നതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്.

ഐടി പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചാല്‍ നിലവിലെ വഴിക്കുരുക്കിന് വലിയ ആശ്വാസം ലഭിക്കുമെന്ന് ഒട്ടേറെപേര്‍ പറയുന്നു. ഇങ്ങനെ ചെയ്ത്‌കൊണ്ട് പ്രശ്‌നം പരിഹരിക്കപെടില്ലെന്ന അഭിപ്രായങ്ങളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts