ഇതാണ് നഗരത്തിലെ അവസ്ഥ; നഗരത്തില്‍ വാടക വീട് അന്വേഷിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് കനേഡിയന്‍ യുവാവ്

building

ബെംഗളൂരിലെ വാടക നിയമങ്ങളെ കുറിച്ചും ഉയര്‍ന്ന സെക്യൂരിറ്റി ഡെപ്പോസിനെ കുറിച്ചുമാണ് കലേബ് ഫ്രിയേഴ്‌സണ്‍ എന്ന യുവാവ് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചത്. ദോല്‍മൂരിലെ ഡയമണ്ട് ഡിസ്ട്രിക്‌സിലെ ഒരു 3BHK അപാര്‍ട്‌മെന്റിന് വാടക പ്രതിമാസം 1.75 ലക്ഷം രൂപയാണെന്നും ഇതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 19.25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റാണ് തന്നെ അമ്പരപ്പിച്ചതെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘സെക്യൂരിറ്റി ഡെപ്പോസിറ്റായി 19 ലക്ഷം രൂപ! ഈ അപാര്‍ട്‌മെന്റിന്റെ ഉടമകള്‍ എന്താണ് വിചാരിക്കുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ പൈസയ്ക്ക് എനിക്ക് ഒരു പുതിയ മഹീന്ദ്ര ഥാര്‍ വാങ്ങാന്‍ കഴിയും. ഇന്ദിരാ നഗറിലോ പരിസരത്തോ വാടക 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വരുന്ന വാടക വീട് ആര്‍ക്കെങ്കിലും അറിയുമോ? 2-3 മാസത്തെ വാടക മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റായി വരുന്ന സ്ഥലമുണ്ടെങ്കില്‍ അറിയിക്കുക.’-പ്രോപ്പര്‍ട്ടി ലിസ്റ്റിങ്ങിന്റെ ചിത്രം പങ്കുവെച്ച് യുവാവ് കുറിച്ചു.

  തർക്കങ്ങൾ പറഞ്ഞു തീർക്കാൻ സമയമില്ല; നഗരത്തിലെ റോഡുകളിൽ അക്രമ സംഭവങ്ങളും കൊലപാതകവും പതിവാകുന്നുവെന്ന് റിപ്പോർട്ട്;

നിമിഷനേരത്തിനുള്ളില്‍ ഈ പോസ്റ്റ് എക്‌സില്‍ വൈറലായി. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ കുറിപ്പ് കണ്ടത്. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റിനെ കുറിച്ചും വാടക നിരക്കുകളെ കുറിച്ചും ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. ‘നിങ്ങളുടെ ആവശ്യകതകള്‍ നിറവേറാന്‍ സാധ്യതയില്ലെന്ന് കരുതി തയ്യാറെടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയും. ഈ നഗരത്തില്‍ വീട് വാടകയ്‌ക്കെടുക്കുന്നത് ഒരു മാഫിയയാണ്.’ ഒരു ഉപയോക്താവ് എഴുതി.

വീട് വാങ്ങുന്നത് പണത്തിന്റെ ദുരുപയോഗമാണെന്ന് ചില ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പറയുന്നത് ഇതുകൊണ്ടാണെന്നും പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉയര്‍ന്ന തുക നല്‍കുന്നത് EMIകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലതാണെന്ന് അവര്‍ കരുതുന്നുവെന്നും ഒരാള്‍ കുറിച്ചു. ‘ചെന്നൈ വിട്ട ശേഷം ബെംഗ്ലൂരിലേക്ക് മാറുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. എന്നാല്‍ ബെംഗളൂരിലുള്ള ആ ഓഫീസിലെ ആദ്യ റൗണ്ട് അഭിമുഖത്തിന് ശേഷം ഞാന്‍ പരിസരത്തുള്ള പ്രോപ്പര്‍

  സ്വകാര്യ സ്കൂൾ വാൻ മറിഞ്ഞ് 16 കുട്ടികൾക്ക് പരിക്ക്.

ട്ടികള്‍ പരിശോധിച്ചു. അവയ്ക്കെല്ലാം എന്റെ ശമ്പളത്തേക്കാള്‍ കൂടുതല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ അവിടേക്ക്് മാറാനുള്ള ആശയം ഞാന്‍ ഉപേക്ഷിച്ചു.’ ഒരു ഉപയോക്താവ് കുറിച്ചു. ഇതെല്ലാം ചെറുതാണെന്നും വാടകയുടെ 10 മടങ്ങാണ് ബെംഗളൂരുവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടതെന്നും ഒരാള്‍ കമന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെയിന്റ് ​ഗോഡൗണിൽ വൻ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us