പശുക്കളോടുള്ള ക്രൂരത അവസാനിക്കുന്നില്ല; അകിട് മുറിച്ചുമാറ്റിയനിലയിൽ

ബെംഗളൂരു : ശിവമോഗയിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി. ഹൊസനഗറിലെ വിജാപുര ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസിയായ നവീനിന്റെ പശുവിനുനേരേയാണ് ക്രൂരത.

ശനിയാഴ്ച വൈകീട്ട് നവീൻ തന്റെ പശുവിനെ മേയാൻവിട്ടതായിരുന്നു. പശുവിന്റെ ദേഹത്തുനിന്ന് രക്തസ്രാവം കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ വിവരമറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒൻപതുവയസ്സുള്ള പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. പശുവിനെ അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ച് ചികിത്സനൽകി.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

സംഭവത്തിൽ പോലീസ് അന്വേഷണംതുടങ്ങി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവീനൊപ്പം പരാതിനൽകാനെത്തിയ പ്രദേശവാസികൾ സ്റ്റേഷനിൽ പ്രതിഷേധിച്ചു. അക്രമിയെ ഉടൻ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts