ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കേസ് 

ബംഗളൂരു: ക്യാമ്പസിൽ കയറി യുവാവ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.

ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡൻസി കോളേജിൽ തിങ്കളാഴ്ചയാണ് ഒന്നാം വർഷം ബിടെക് വിദ്യാർത്ഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്. 

വിദ്യാർത്ഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂണിവേഴ്‌സിറ്റി ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥിയുമായ പവൻ കല്യാണാണ് കോളേജിൽ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേൽപിച്ച പവൻ കല്യാൺ ബംഗളൂരു ബൗറിംഗ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ ചികിത്സയിലാണ്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

തന്റെ പ്രണയം നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ ലയ സ്മിതയുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പുറത്തുള്ളവരെ കോളേജിൽ പ്രവേശിപ്പിച്ചെന്നും ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കിയില്ലെന്നുമുള്ള കുറ്റത്തിന് പ്രസിഡൻസി കോളേജ് അധികൃതർക്കെതിരെ രജനുകുണ്ടെ പോലീസ് കേസെടുത്തു.

പ്രതി പവൻ കല്യാണിൻറെ നില ഗുരുതരമല്ലെന്നും ഡോക്ടറുടെ സമ്മതം കിട്ടിയാലുടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts