ചർച്ച് ആക്രമണത്തിൽ മുൻ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: മൈസൂരിനടുത്ത് പെരിയപട്ടണയിലെ ക്രിസ്ത്യൻ പള്ളിക്കുനേരെ നടന്ന അക്രമത്തിൽ പള്ളിയിലെ മുൻ ജീവനക്കാരൻ പിടിയിൽ.

മഹാദേശ്വര ലേഔട്ട്‌ നിവാസി വിശ്വയാണ് (24) പ്രതി . സംഭവം മോഷണശ്രമത്തിനിടെ അക്രമമായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി  സീമ ലത്കർ സ്ഥിരീകരിച്ചു.

രണ്ടുവർഷം മുമ്പ് പള്ളി ജീവനക്കാരനായ ഇയാൾ കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജോലിവിട്ടു. തുടർന്ന് പെരിയപട്ടണ ടൗൺ പഞ്ചായത്തിനു കീഴിൽ ശുചീകരണത്തൊഴിലാളിയായി. എന്നാൽ, അലംഭാവം കാട്ടിയതിന് രണ്ടുമാസം മുമ്പ് ഇയാളെ പിരിച്ചുവിട്ടു. ഇതോടെ സാമ്പത്തികപ്രതിസന്ധിയിലായ വിശ്വ പള്ളിയിൽ നിന്ന് തനിക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക ചോദിക്കാനെത്തിയപ്പോൾ പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്നാണ് അക്രമവും മോഷണവും നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts