കോളേജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളാള്‍ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്. മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, എന്നീ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു.

Read More

ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

വിദ്യാർത്ഥിനിയുടെ ആത്മഹത്യ, അധ്യാപകനെതിരെ പോക്സോ കേസ് 

ബെംഗളൂരു: വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഒളിവിൽ. പ്രിൻസിപ്പലിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റായ്ച്ചൂർ ലിംഗസൂരിലെ എം. വിശ്വേശ്വരയ്യ പ്രീ യൂനിവേഴ്‌സിറ്റി കോളേജിലെ ഐശ്വര്യ എന്ന പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.  വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും കൊലപാതകം ആത്മഹത്യയാണെന്ന് തെളിയിക്കുകയാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർത്ഥിനിയെ പതിവായി പ്രിൻസിപ്പൽ ഫോണിൽ വിളിക്കാറുണ്ടെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കേസ് 

ബംഗളൂരു: ക്യാമ്പസിൽ കയറി യുവാവ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡൻസി കോളേജിൽ തിങ്കളാഴ്ചയാണ് ഒന്നാം വർഷം ബിടെക് വിദ്യാർത്ഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്.  വിദ്യാർത്ഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂണിവേഴ്‌സിറ്റി ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥിയുമായ പവൻ കല്യാണാണ് കോളേജിൽ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേൽപിച്ച പവൻ കല്യാൺ ബംഗളൂരു ബൗറിംഗ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ പ്രണയം നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ…

Read More

പെൺകുട്ടികളുടെ വിശ്രമമുറിയിൽ ഒളിക്യാമറ, വിദ്യാർത്ഥി അറസ്റ്റിൽ 

ബെംഗളൂരു: ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. വിശ്രമമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ ബഹളംവെച്ചു. ഇതോടെ ഇയാള്‍ കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us