ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു.

ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts