കോളേജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളാള്‍ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു.

കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്.

മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, എന്നീ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts