വീണ്ടും ഒരു ട്രെയിൻ കൂടി: മൈസൂരു-കണ്ണൂര്‍ സ്‍പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ഒടുവില്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വെ സ്‍പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.

വടക്കന്‍ കേരളത്തിലേക്ക് മൈസൂരു-കണ്ണൂര്‍ എ.സി സ്‍പെഷല്‍ (06221) ഡിസംബര്‍ 30നും ജനുവരി ഒന്നിനുമാണ് സര്‍വിസ്. ഡിസംബര്‍ 31, ജനുവരി രണ്ട് തീയതികളില്‍ ഈ ട്രെയിന്‍ കണ്ണൂരില്‍നിന്ന് മടക്ക സര്‍വിസ് നടത്തും. എന്നാല്‍, ഇവ എ.സി ട്രെയിനുകളാണെന്നതും സര്‍വിസിന്റെ സമയവും സ്റ്റോപ്പും സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. പുലര്‍ച്ചെ രണ്ടോടെയാണ് സ്‍പെഷല്‍ ട്രെയിനുകള്‍ ബെംഗളൂരുവിലെത്തുക.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഹൊസൂര്‍-സേലം വഴിയുള്ള ട്രെയിനുകളായതിനാല്‍ കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ല. ബെംഗളൂരു കന്റോണ്‍മെന്റ് കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ ഹൊസൂരില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതോടെ ഇലക്‌ട്രോണിക് സിറ്റിയടക്കമുള്ള ഐ.ടി മേഖലയിലെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കാര്‍മലാരം സ്റ്റോപ്പ് സ്‍പെഷല്‍ സര്‍വിസിന് പുറത്തായി.

ഈ സര്‍വിസുകള്‍ക്ക് പുറമെ, നവംബര്‍ 21 മുതല്‍ ശബരിമല സ്‍പെഷല്‍ സര്‍വിസ് ആരംഭിച്ച വിജയപുര-കൊല്ലം വീക്ക്‍ലി എക്സ്പ്രസ് സ്‍പെഷല്‍ (07385) ജനുവരി 16 വരെയും ഡിസംബര്‍ നാലിന് ആരംഭിച്ച ബെളഗാവി-കൊല്ലം എക്സ്പ്രസ് വീക്ക്‍ലി സ്‍പെഷല്‍ (07361) ജനുവരി 15 വരെയും സര്‍വിസ് നടത്തും.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വിശദമായി അറിയാൻ ഇതുകൂടി നോക്കുക:

http://fp8.69e.myftpupload.com/2022/12/22/bengaluru-news/116961/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts