ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ഒടുവില്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വെ സ്‍പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. വടക്കന്‍ കേരളത്തിലേക്ക് മൈസൂരു-കണ്ണൂര്‍ എ.സി സ്‍പെഷല്‍ (06221) ഡിസംബര്‍ 30നും ജനുവരി ഒന്നിനുമാണ് സര്‍വിസ്. ഡിസംബര്‍ 31, ജനുവരി രണ്ട് തീയതികളില്‍ ഈ ട്രെയിന്‍ കണ്ണൂരില്‍നിന്ന് മടക്ക സര്‍വിസ് നടത്തും. എന്നാല്‍, ഇവ എ.സി ട്രെയിനുകളാണെന്നതും സര്‍വിസിന്റെ സമയവും സ്റ്റോപ്പും സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. പുലര്‍ച്ചെ രണ്ടോടെയാണ് സ്‍പെഷല്‍ ട്രെയിനുകള്‍ ബെംഗളൂരുവിലെത്തുക. ഹൊസൂര്‍-സേലം വഴിയുള്ള ട്രെയിനുകളായതിനാല്‍ കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളില്‍നിന്നുള്ള…
Read More