പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ എത്തിയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാണ്. പത്ത് വർഷത്തെ ഭരണപരിജ്ഞാനമുള്ള അദ്ദേഹം പ്രതിപക്ഷ സ്ഥാനമേൽക്കുന്നത് പാർട്ടിക്കും മുന്നണിക്കും കരുത്തേകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിനായി സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്.…

Read More

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നടപടികളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ എംഎൽഎമാരെയും അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കൾക്കിടയിൽ വടംവലി ശക്തമായതോടെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. ഹൈക്കമാൻഡ് പ്രതിനിധികളായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തും. ഔദ്യോഗിക നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി എംഎൽഎമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടാനാണ് നിരീക്ഷകരുടെ നീക്കം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ എംഎൽഎമാർക്ക് തങ്ങളുടെ അഭിപ്രായം രഹസ്യമായി രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ്…

Read More

‘ഇതുമതി കേരളമേ!’;കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

കോഴിക്കോട്: കേരളം യു.ഡി.എഫ് തരംഗത്തിൽ ഇളകിമറിയുമ്പോൾ വടകരയിൽ നിന്നും വൈകാരികമായ വിജയക്കുറിപ്പുമായി ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ കൈവന്ന ഈ ഉജ്ജ്വല വിജയത്തെ ‘രാഷ്ട്രീയ നീതി’ എന്നാണ് രമ വിശേഷിപ്പിച്ചത്. ടി.പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ പ്രതികരണം. “മതി കേരളമേ! ഇതുമതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ്…

Read More

സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

കേരളത്തിൽ യുഡിഎഫ് ത​രം​ഗം. വോട്ടെണ്ണൽ ആരംഭിച്ച് 3 മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട് എൽഡിഎഫ് 40 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 99 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ 1 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്

Read More

‘ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

ഇടുക്കി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ് എം.എം മണി എം.എൽ.എ. എക്സിറ്റ് പോൾ ഫലങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞ അദ്ദേഹം, ഭരണമില്ലാത്ത അവസ്ഥ വന്നാലും പോ പുല്ലെന്ന് പറഞ്ഞ് മടക്കിക്കുത്തി നിൽക്കാൻ തങ്ങൾക്കറിയാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൊടുപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വെല്ലുവിളികളില്ല. ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ സുപരിചിതനാണ്. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്ത്…

Read More

കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വരട്ടെ എന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്). ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ഈ പരാമർശം നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മെയ് നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായി വരണമെന്ന് അദ്ദേഹം ആശംസിച്ചു. മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. വേദിയിലുണ്ടായിരുന്നവർ ആരും തന്നെ…

Read More

ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

കോട്ടയം :നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെ കോൺഗ്രസ് നേതാവ് കെ സുധാകരൻ കോൺഗ്രസിൽ തുടക്കമിട്ടത് വെടിക്കെട്ടിന് മുമ്പുള്ള മത്താപ്പ് കത്തീര്.തനിക്ക് കണ്ണൂർ സീറ്റ് നൽകാതിരിക്കാൻ ഹൈക്കമാണ്ടിൽ ഏറെ സമ്മർദ്ദം ചെലുത്തിയത് വി ഡി സതീശനാണെന്ന് കെ സുധാകരന് നല്ലോണം അറിയാം.കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തന്നെ നിഷ്കാസിതനാക്കിയതും വി ഡി സതീശന്റെ കുത്തി തിരുപ്പാണെന്നും കെ സുധാകരന് നല്ലോണം അറിയാം .അതിനുള്ള മധുര പ്രതികാരമാണ് കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തിലെത്തി സംഘടനയെ നയിക്കണമെന്ന സന്ദേശത്തിലൂടെ നൽകിയിരിക്കുന്നത്…

Read More

അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി അഞ്ച് സീറ്റുകൾക്കുമപ്പുറം വിജയം നേടാമെന്ന പ്രതീക്ഷയിൽ ബിജെപി. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റ് മുന്നണികളെ വെല്ലുവിളിക്കാൻ കഴിഞ്ഞതും വോട്ടുവിഹിതത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. പോളിംഗ് ശതമാനം കൂടി പരിഗണിച്ചപ്പോൾ നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ എന്നിവിടങ്ങളിലും മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.

Read More

മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ

തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും.

Read More

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ അരമണിക്കൂർ പോലും അവസരം നൽകില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് പി സി വിഷ്ണുനാഥ് ഇക്കാര്യം പറഞ്ഞത്.

Read More