സംസ്ഥാനത്ത് പത്രിക സമർപ്പണം പൂർത്തിയായി; ഇനി അങ്കത്തട്ടിലേക്ക്; മണ്ഡ്യയിൽ നഷ്ടപെട്ട പ്രതാപം തിരിച്ചുപിടിക്കാൻ തയ്യാറെടുത്ത് കുമാരസ്വാമി

ബെംഗളൂരു: ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലേക്കുള്ള പത്രിക സമർപ്പണം ഇന്നലെ പൂർത്തിയായി.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ വ്യാഴാഴ്ച പ്രമുഖരായ നിരവധി സ്ഥാനാർഥികളാണ് പത്രിക നൽകിയത് .

മാണ്ഡ്യയിലെ എൻ.ഡി.എ. സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി, ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി തേജസ്വി സൂര്യ, തുമരൂകൂരുവിലെ കോൺഗ്രസ് സ്ഥാനാർഥി മുദ്ദഹനുമെഗൗഡ, ചിത്രദുർഗ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ഗോവിന്ദ് കർജോൾ, ഹാസനിലെ എൻ.ഡി.എ.സ്ഥാനാർഥി പ്രജ്വൽ രേവണ്ണ, ബെംഗളൂരു റൂറൽ മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർഥി ഡോ.സി.എൻ. മഞ്ജുനാഥ് എന്നിവർ പത്രിക സമർപ്പിച്ചു.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

കുമാരസ്വാമിയുടെ പത്രികാസമർപ്പണത്തിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സംബന്ധിച്ചു.

അതേസമയം മണ്ഡ്യയിൽ ജെ.ഡി.എസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ജീവൻമരണ പോരാട്ടത്തിനാണ് പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഇറങ്ങിയിരിക്കുന്നത്.

ബി.ജെ.പി., ജെ.ഡി.എസിന് നൽകിയ മാണ്ഡ്യയിൽ പാർട്ടിയിലെ കരുത്തൻ തന്നെ മത്സരിക്കാനിറങ്ങിയിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

മണ്ഡ്യയിൽ ജയിച്ചുകയറി കേന്ദ്ര മന്ത്രി പദവിയിലെത്തുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യം.

കർണാടകത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ ഇതനിവാര്യമാണെന്നും കണക്കുകൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts