ബെംഗളൂരു : ബെംഗളൂരു റൂറൽമണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഭാര്യ ഉഷയും പ്രചാരണത്തിന്.
ശിവകുമറിന്റെ സഹോദരനും കർണാടകത്തിലെ ഏക കോൺഗ്രസ് എം.പി.യുമായ ഡി.കെ. സുരേഷിനുവേണ്ടിയാണ് ഉഷ വോട്ടുപിടിക്കാനിറങ്ങിയത്.
രാജരാജേശ്വരീ നഗറിലായിരുന്നു വെള്ളിയാഴ്ച ഉഷയുടെ പ്രചാരണം. വീടുകൾ കയറിയിറങ്ങിയും വോട്ടർമാരെ നേരിൽക്കണ്ടുമാണ് വോട്ടുതേടിയത്.
വോട്ടഭ്യർഥിച്ചുള്ള ലഘുലേഖയുംകൈമാറി. ഡി.കെ. സുരേഷ് ബെംഗളൂരു റൂറലിലെ മൂന്നാമത്തെവിജയം ലക്ഷ്യമിട്ടാണ് ഇത്തവണമത്സരിക്കുന്നത്.
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ മകൻ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇവിടെ ബി.ജെ.പി. സ്ഥാനാർഥി.
ബെംഗളൂരുവിൽ സുപരിചിതനായ ഡോക്ടറാണ് മഞ്ജുനാഥ്. ജെ.ഡി.എസിന് സ്വാധീനമുള്ള മണ്ഡലമാണ് റൂറൽ.
അതിനാൽ ഇത്തവണ ഇവിടെ തീ പാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.
