എൻഐഎ സംഘത്തിന് നേരെ ആക്രമണം 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം.

ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമിച്ചത്.

2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു.

ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

ആക്രമണത്തില്‍ ഉദ്യോഗസ്ഥ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു സംഭവം നടന്നത്.

ഭൂപാതിനഗറില്‍ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളില്‍ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് മൂന്ന് ടിഎംസി നേതാക്കളെ കഴിഞ്ഞ മാസം എൻഐഎ ചോദ്യം ചെയ്തിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായാണ് തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കായി എത്തിയത്.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

എന്നാല്‍ എൻഐഎ നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം മാത്രമാണ് തൃണമൂലിന്റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts