വാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികൾ കോടതിയിൽ

ന്യൂഡൽഹി:രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാട്സ്ആപ്പിന്റെ പുതിയ നയമായ ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു.വാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കമ്പനി തങ്ങളുടെ ഭാഗം വിശധീകരിച്ചു.ഉപയോക്താക്കളുടെ സ്വകാര്യതയിൽ ഒരിക്കലും കൈകടത്തില്ലെന്നും അതല്ല വാട്സ്ആപ്പിന്റെ നയമെന്നും ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.വിവരങ്ങൾ ഒരു കാരണവശാലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫേസ്ബുക്കുമായി പങ്കുവയ്ക്കരുതെന്ന് ഹർജിക്കാരായ കർമണ്യ സിങ് സറീൻ ,സ്രേയ സേഥി എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രതിഭ.എം.സിങ് ആവശ്യപ്പെട്ടു.ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർക്ക് അഭിപ്രായമറിയിക്കാൻ അവസരം കൊടുക്കണമെന്നും അതുപോലെ വാട്സ്ആപ്പിൽ നിന്നും മുഴുവനായി വിട്ടുപോയ ഉപയോക്താക്കളുടെ വിവരങ്ങൾ സെർവറിൽ നിന്നും നീക്കം ചെയ്യണമെന്നും പരാതിക്കാർ വാദിച്ചു.വിട്ടു പോയ ഉപയോക്താക്കളുടെ വിവരങ്ങൾ ഒരിക്കലും പങ്കുവെയ്ക്കില്ലെന്നു വാട്സ്ആപ്പിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര വ്യക്തമാക്കി.മൂന്നാമതൊരാൾക്ക് വാട്സ്ആപ്പിലെ വിവരങ്ങൾ വായിക്കാൻ കഴിയില്ല.നീക്കം ചെയ്ത അക്കൗണ്ടിലെ വിവരങ്ങൾ അധികകാലം സെർവറിൽ സൂക്ഷിക്കാറില്ലെന്നും വാട്സ്ആപ്പ് കോടതിയിൽ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ജി.രോഹിണി,ജസ്റ്റിസ് സംഗീത സെഗാൾ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഹർജിയിൽ വെള്ളിയാഴ്ച കോടതി വിധി പറയും.വാട്സ്ആപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നയം മാറ്റം ആണിത്.ഈ മാസം 25 വരെയാണ് വാട്സ്ആപ്പിന്റെ പുതിയ നയത്തോട് യോജിക്കാനും വിയോജിക്കാനും ഉപയോക്താക്കൾക്ക് അവസരം നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us