ഡേറ്റിങിലാണ്… വിവാഹം പിന്നീട്; പ്രണയം വെളിപ്പെടുത്തി മമ്ത 

തെന്നിന്ത്യൻ നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളുടെ തെരക്കിലാണ്.

വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഹാരാജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി വിവിധ അഭിമുഖങ്ങള്‍ നല്‍കുന്നുമുണ്ട്.

ഇങ്ങനെ നല്‍കിയ അഭിമുഖത്തില്‍ അവർ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

താൻ ഒരാളുമായി ഡേറ്റിംഗിലാണെന്നും അത് നല്ല രീതിയില്‍ പോകുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

വിവാഹം എപ്പോഴും പരിഗണനയിലുണ്ട്.

ജീവിതം എന്തോക്കെയാണ് കരുതിവച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാമെന്നും അവർ പറഞ്ഞു.

വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാെന്നും അവർ പങ്കുവച്ചില്ല.

നേരത്തെ ലോസ്‌ഏഞ്ചല്‍സില്‍ വച്ച്‌ ഒരാളെ കണ്ടുമുട്ടി, പ്രണയത്തിലുമായിരുന്നു.

അതൊരു ലോംഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു.

എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് പരാജയപ്പെട്ടു.

എന്നെ സംബന്ധിച്ച്‌ ബന്ധങ്ങള്‍ പ്രധാനമാണെങ്കിലും അതില്‍ നിന്ന് അധിക സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പലവട്ടം അവസരങ്ങള്‍ നല്‍കിയിട്ടും അതില്‍ മാറ്റമില്ലെങ്കില്‍ അത് ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല-മംമ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts