മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സാമന്ത

മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി സാമന്ത.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്.

അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

ഇരുവരും സ്ക്രീൻ പങ്കിട്ടതോടെ ഒരു സിനിമയ്‌ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇതിനിടയാണ് സിനിമ പ്രേമികള്‍ക്ക് ആവേശമാകുന്ന വാർത്ത പുറത്തുവരുന്നത്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

ഈ മാസം 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ചെന്നൈയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ ജൂണ്‍ 20- ഓടെ മമ്മൂട്ടി ജോയിൻ ചെയ്യും.

സാമന്തയുടെ മലയാള അരങ്ങേറ്റം എന്നതിലുപരി ഗൗതം വാസുദേവൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts