നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു 

ഉത്തര്‍പ്രദേശ്: ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച്‌ ഇവര്‍ കത്തിക്കുകയും ചെയ്തു.

ബിജ്‌നോറിലെ ജലാല്‍പൂര്‍ സ്വദേശിയായ കപില്‍ എന്നയാളാണ് സ്വന്തം ഭാര്യയുടെ ക്രൂരകൃത്യം പോലീസില്‍ അറിയിച്ചത്.

കപില്‍ പാടത്ത് പണിക്കായി പോയ സമയമാണ് ഇയാളുടെ ഭാര്യ ആദേശ് ദേവി സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

പോലീസ് വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ശരീരം പകുതിയിലേറെ കത്തിക്കരിഞ്ഞിരുന്നു.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി യുപി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts