മണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കുമോ? സസ്‌പെൻസ് വിടാതെ സുമലത; കോൺഗ്രസിൽ നിന്നും ബി.ജെ.പി.യിൽ നിന്നും സുമലതയ്ക്ക് ക്ഷണം

ബെംഗളൂരു : ബെംഗളൂരുവിലെ വീട്ടിലെത്തിയ മണ്ഡ്യയിലെ അനുയായികളുമായും നേതാക്കളുമായി ശനിയാഴ്ചനടത്തിയ ചർച്ചയ്ക്കുശേഷവും സുമലത തീരുമാനം വ്യക്തമാക്കിയില്ല.

ഇത്തവണയും സ്വതന്ത്രയായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് നേതാക്കൾ സുമലതയ്ക്ക് ഉറപ്പുകൊടുത്തു.

അതേസമയം ഒരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നും ഏപ്രിൽ മൂന്നിന് മണ്ഡ്യയിൽ അനുയായികളുടെ യോഗംവിളിച്ചു ചേർക്കുമെന്നും അവരുമായി വീണ്ടും ചർച്ചനടത്തിയേശഷം തീരുമാനം പ്രഖ്യാപിക്കുമെന്നും സുമലത പറഞ്ഞു.

കോൺഗ്രസിൽനിന്നും ബി.ജെ.പി.യിൽനിന്നും തനിക്ക് ക്ഷണം ലഭിച്ചതായും ഏതുപാർട്ടിക്ക് അനുകൂലമായി നിൽക്കണമെന്ന് തീരുമാനിച്ചില്ലെന്നും അവർ പറഞ്ഞു.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ഏതുപാർട്ടിയെന്നത് തനിക്ക് പ്രധാനമല്ല, തന്റെ തീരുമാനം മാണ്ഡ്യക്കുവേണ്ടിയും അവിടത്തെ ജനങ്ങൾക്കുവേണ്ടിയുമായിരിക്കും-സുമലത വ്യക്തമാക്കി.

അതേസമയംഅവരെ അനുനയിപ്പിക്കാൻ ബി.ജെ.പി. ശ്രമംതുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സുമലതയെ സന്ദർശിച്ചിരുന്നു.

കഴിഞ്ഞതവണ ബി.ജെ.പി.യുടെ പിന്തുണയോടെ മാണ്ഡ്യയിൽ മത്സരിച്ചു ജയിച്ച സുമലത ഇത്തവണ ബി.ജെ.പി.ക്കൊപ്പം നിന്ന് മത്സരിക്കാനായിരുന്നു തീരുമാനം.

പക്ഷേ, സീറ്റ് ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.എസിന് നൽകി. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് എൻ.ഡി.എ. സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts