ബെംഗളൂരു: നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 20മുതൽ 39 വരെ പ്രായമുള്ളവർക്ക്.
കഴിഞ്ഞ 14 ദിവസത്തെ കണക്കെടുക്കുമ്പോൾ ആകെ ഉള്ള 6107 പേരിൽ 2500 പേർ അല്ലെങ്കിൽ 41% പേരും ഈ പ്രായ പരിധിയിൽ ഉള്ളവരാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യുവാക്കൾ പുറകോട്ടായതിനാലാണ് ഈ വയസിൽ ഉള്ളവർക്ക് കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത് എന്ന് വിദഗ്ദർ പറയുന്നു.
അതേ സമയം കഴിഞ്ഞ ഒരാഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ , രോഗ വ്യാപനം തടയുന്നതിന് നടപ്പിലാക്കുന്ന നിബന്ധനകളോട് പൂർണ്ണമായ സഹകരണം ജനങ്ങളിൽനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച ചേർന്ന വിദഗ്ധ സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞായറാഴ്ച മാത്രം 934 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാപന നിയന്ത്രണം ഫലപ്രദമായ നടപ്പിലാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ 65 ദിവസത്തെ ഏറ്റവും കൂടിയ വ്യാപന നിരക്കാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
ഇതിൽ തന്നെ 628 രോഗബാധ തരും ബംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്.