ടാങ്കർലോറിയിടിച്ച്‌ 18 വയസുകാരനുൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : നിയന്ത്രണം വിട്ട ടാങ്കർലോറി ഇടിച്ചു അച്ഛനും മകനും അടക്കം മൂന്ന് റോഡ് നിർമാണ തൊഴിലാളികൾ മരിച്ചു. പുണെ-ബെംഗളൂരു ദേശീയ പാതയിൽ ബെളഗാവി ജില്ലയിലെ ഇട്ടഗിയിലാണ് അപകടം നടന്നത്.

റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കലബുറഗി സ്വദേശികളായ രാമചന്ദ്രപ്പ (45), മകൻ മഹേഷ് (18), രമേഷ് (38) എന്നിവരാണ് മരിച്ചത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

കലബുറഗി സ്വദേശികളായ മറ്റ് ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എണ്ണയുമായി എത്തിയ ടാങ്കർ ലോറിയാണ് തൊഴിലാളികൾക്ക് നേരേ ഇടിച്ചുകയറുകയും ഒരു വശത്തേക്ക് മറിയുകയും ചെയ്തത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts