പ്രധാനമന്ത്രി നവംബറിൽ കൊല്ലപ്പെടുമെന്നു ഭീഷണി; ന​ഗരം സുരക്ഷാ വലയിൽ

ഡൽഹി: പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായിക്കിനാണ് സന്ദേശം ലഭിച്ചത്. തലസ്ഥാന നഗരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നരേന്ദ്രമോദി 2019 നവംബറിൽ കൊല്ലപ്പെടുമെന്ന ഒരുവരി സന്ദേശം അമൂല്യ പട്നായിക്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ലഭിച്ചത്. തുടർന്നു സുരക്ഷാ വിഭാഗങ്ങൾക്കു വിവരം കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനം കേന്ദ്രീകരിച്ചുള്ള സെർവറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

എന്നാൽ യഥാർഥ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം അസമിലെ ഒരു ജയിലിൽ നിന്നാണ് ഇമെയിൽ ലഭിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts