ഗോദ്രേജിന്റെ ആഡംബര ഗൃഹ സമുച്ചയം ഉടൻ പൊളിക്കാൻ എൻജിടി  ഉത്തരവ്: പാരിസ്ഥിതിക അനുമതി റദ്ദാക്കി.

ബെംഗളൂരുവിലെ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡും വണ്ടർ പ്രോജക്റ്റ്സ് ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കസവനഹള്ളിയിൽ നിർമ്മിക്കുന്ന ആഡംബര ഗൃഹ സമുച്ചയ ത്തിന് അനുവദിച്ച പാരിസ്ഥിതിക അനുമതി (ഇസി), ബെംഗളൂരുവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ വെള്ളിയാഴ്ച റദ്ദാക്കി.  കെട്ടിടസമുച്ചയം ഉടൻ പൊളിക്കാൻ നിർദ്ദേശിച്ചു.

അർബൻ ജില്ലയിലെ വർത്തൂർ ഹോബ്ലിയിലെ കസവനഹള്ളി ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഗോദ്‌റെജ് ആഡംബര ഗൃഹ സമുച്ചയത്തിനെതിരെ ബെംഗളൂരു സ്വദേശി എച്ച്പി രാജണ്ണ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

പദ്ധതിയുടെ നിർമ്മാതാവായ ഗോദ്രേജിന്  ഗ്രീൻ പാനൽ 31 കോടി രൂപ പിഴ ചുമത്തി. ഈ തുക നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനും , പ്രദേശം യഥാർത്ഥ സ്ഥാനത്തേക്ക് പുന:സ്ഥാപിക്കുന്നതിനും, കൈകൊണ്ടരഹള്ളി തടാകത്തിന്റെയും പരിസര പ്രദേശത്തിന്റെയും പുനരുജ്ജീവനത്തിനും ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു.

എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെക്ക് (ബിബിഎംപി) 10 ലക്ഷം രൂപ ചെലവ് ചുമത്തി.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts