ഓട്ടോ ഡ്രൈവറെ ചെരിപ്പുകൊണ്ടടിച്ച് യുവതി; കേസെടുത്തതിന് പിന്നാലെ കാലുപിടിച്ച് മാപ്പ് പറച്ചിൽ, വീഡിയോ വൈറൽ

ബെംഗളൂരു : ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ബംഗളൂരുവിൽ യുവതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. യുവതി ഓട്ടോ ഡ്രൈവറെ ചെരിപ്പൂരി അടിക്കുന്നതിന്‍റെയും, പിന്നീട് കാലുപിടിച്ച് മാപ്പ് പറയുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പങ്കുരി എന്ന യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ലോകേഷ് തന്‍റെ കാലിൽ ഇടിച്ചതായി യുവതി പറയുന്നു. എന്നാൽ, ഓട്ടോ ഡ്രൈവർ ആരോപണം നിഷേധിച്ചു.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

പിന്നാലെ യുവതി വാക്കുതർക്കം ആരംഭിച്ചതോടെ ലോകേഷ് തന്‍റെ മൊബൈൽ ഫോണിൽ ഇത് ചിത്രീകരിക്കാൻ തുടങ്ങി. ഇതോടെ യുവതി ചെരിപ്പൂരി ലോകേഷിനെ മർദിക്കുകയായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്. പിന്നീട് യുവതിയും ഭർത്താവും ഓട്ടോ ഡ്രൈവറുടെ കാല് പിടിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.അതെസമയം തനിക്ക് കന്നഡിഗരോട് വിദ്വേഷമൊന്നുമില്ലെന്നും ബിഹാർ സ്വദേശിയായ യുവതി വ്യകത്മാക്കിയതിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്ത് വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts