മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം

നാഗ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍. സംഭവത്തെ ശക്തമായി അവലപിക്കുന്നുവെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉപരാഷ്ട്രപതിയോട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വം നിശബ്ദത പാലിക്കുന്നത് ശരിയല്ല. അത് അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായിട്ടാണ് അറസ്റ്റ്. കുഗ്രാമങ്ങളില്‍ പോയി ആളുകളെ ഉയര്‍ത്താനുള്ള സേവനമാണ്…

Read More

അനധികൃത ലഹരി നിര്‍മാണ കേന്ദ്രത്തിന്റെ വിവരങ്ങൾ ഒളിച്ചുവെച്ചു; മഹാരാഷ്ട്ര പോലീസ് പൊക്കി ; ബെംഗളൂരു പോലീസുകാരുടെ തൊപ്പിയും പോയി

ബെംഗളുരു: അനധികൃത ലഹരി നിര്‍മാണ കേന്ദ്രത്തില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൃത്യനിര്‍വഹണ ത്തില്‍ വീഴ്ചവരുത്തിയ 3 പൊ ലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷന്‍ പരിധികളിലെ ലഹരി നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ചുളള വിവങ്ങള്‍ വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ബാഗലൂര്‍ സ്റ്റേഷനിലെ വി.ശബരീഷ്, കൊത്തന്നൂര്‍ സ്റ്റേഷനിലെ ചേതന്‍ കുമാര്‍, ആവലഹള്ളി സ്റ്റേഷനിലെ രാമ കൃഷ്ണ റെഡ്ഡി എന്നിവര്‍ക്കെതിരെ നടപടി. കര്‍ണാടക പൊലീസിനെ അറിയിക്കാതെ മഹാരാഷ്ട്ര ലഹരിവിരുദ്ധ ദൗത്യസേന നടത്തിയ പരിശോധനയില്‍ 55 കോടി രൂപയുടെ ലഹരിമരുന്നാണുള്ള പിടികൂടിയത്.

Read More

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കാപ്ജെമിനി ജീവനക്കാരനായ യുവാവ് മരിച്ചു; 2 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഐടി ജീവനക്കാരൻ മരിച്ചു. ബെള്ളാരി സ്വദേശി അരവിന്ദ് (23) മരിച്ചതിൽ പിജി ഉടമ ഉൾപ്പെടെ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. വിഷ്ണു, ജീവനക്കാരൻ റോജ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്ജെമിനിയിൽ സീനിയർ അനലിസ്റ്റാണ് അരവിന്ദ്. കുർണൂലിൽ നിന്നുള്ള വെങ്കിടേഷ് (28), ഉത്തരാഖണ്ഡിൽ നിന്നുള്ള വിശാൽ വർമ്മ (23), ഉത്തരാഖണ്ഡിൽ സിവി ഗോയൽ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിലവിൽ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റവരെല്ലാം. 43…

Read More

ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 13 പേര്‍ അറസ്റ്റില്‍

തിരുപ്പൂര്‍ : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത് ത്തിക തട്ടിപ്പു നടത്തിയ കേസില്‍ 13 പേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ മുത്തണ്ണംപാളയം ആഷര്‍ നഗര്‍ സ്വദേശി ചന്ദനകറുപ്പന്റെ പരാതിയില്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണു പ്രദീപ്, കൃഷ്ണന്‍, ശക്തിവേല്‍, സന്തോഷ്, പ്രഭാകരന്‍, മണിക ണ്ഠന്‍, വിഷ്ണുഭാരത്, ശങ്കര്‍, വിഘ്‌നഷ്, ഗോകുല്‍ കണ്ണന്‍, വിഘ്‌നേഷ്, അരുണ്‍കുമാര്‍, മുരുകേശന്‍ എന്നിവർ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 35 മൊബൈല്‍ ഫോണ്‍, 80 സിംകാര്‍ഡ്, 20 എടി എം കാര്‍ഡ്, 3…

Read More

വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി; പ്രതിരോധ വിവരങ്ങള്‍ കൈമാറാന്‍ തദ്ദേശീയ ഡിജിറ്റല്‍ സംവിധാനത്തിന് ധാരണാപത്രം

ചെന്നൈ: പ്രതിരോധ ആവശ്യത്തിനുള്ള ഹെലികോപ്റ്റര്‍, യുദ്ധവിമാനം എന്നിവയുമായി ബന്ധപ്പെട്ടു തദ്ദേശീയ ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനം വികസിപ്പിക്കുന്നതിനു വ്യോമസേനയുടെ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്ഡിഐ) ഐഐടി മദ്രാസും ധാരണാപത്രം ഒപ്പിട്ടു. സുരക്ഷിത ഡേറ്റ കൈമാറ്റം ഉറപ്പാക്കുന്നതിനുള്ള ആധുനിക നെറ്റ് വര്‍ക്കിങ്, എന്‍ ക്രിപ്ഷന്‍ സാങ്കേതികവിദ്യകളാണ് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്നത്. സൈബര്‍, ഇലക്ട്രോണിക് ഭീഷണികള്‍ തടയാനും വ്യോമ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് വ്യോമസേനാ, ഐഐടി അധികൃതര്‍ പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയ സംവിധാനം ഒരുക്കുന്നതിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്…

Read More

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. കേരളത്തിൽ ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 99,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 12,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 1,02,120 രൂപയില്‍ നിന്നാണ് താഴ്ന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്.…

Read More

മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് ‘സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്’ ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും…

Read More

ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിന് പുറമെ പോറ്റിയുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.

Read More

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗം: എം സ്വരാജിനെതിരെ റിപ്പോര്‍ട്ട് തേടി കോടതി

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെതിരെ റിപ്പോര്‍ട്ട് തേടി കോടതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (III)യുടേതാണ് നടപടി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗത്തിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വസ് പ്രസിഡന്റ് വിഷ്ണു സുനില്‍ സ്വരാജിനെതിരെ പരാതി നല്‍കിയിരുന്നു. അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്ന പ്രസ്താവനക്കെതിരെയായിരുന്നു വിഷ്ണു പരാതി നല്‍കിയത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീര്‍ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.

Read More
Click Here to Follow Us