അഞ്ചുവർഷംമുൻപ്‌ ബസ്സപകടത്തിൽ കൈ നഷ്ടപ്പെട്ടു; യാത്രക്കാരന് 1.39 കോടി നഷ്ടപരിഹാരം

ബെംഗളൂരു: അഞ്ചുവർഷംമുൻപ്‌ സ്വകാര്യബസ് ഡ്രൈവറുടെ അശ്രദ്ധമൂലം യാത്രക്കാരന്റെ ഒരു കൈ നഷ്ടപ്പെടാനിടയായ സംഭവത്തിൽ ഒരുകോടി 39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

ഉല്ലാസ്‌നഗറിൽ താമസക്കാരനായ മഹേഷ് മാഖീജ എന്നയാൾക്കാണ് നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ(എംഎസിടി) അധ്യക്ഷൻ എസ്‌.ബി. അഗ്രവാൾ ഉത്തരവിട്ടത്.

2019 ഡിസംബറിൽ മഹേഷ് മാഖീജ സ്വകാര്യ ലക്ഷ്വറിബസിൽ കല്യാണിൽനിന്ന് അഹല്യാനഗറിലേക്ക് യാത്രചെയ്യുമ്പോഴാണ് സംഭവം.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

അർധരാത്രി മുർബാദിലെ ടോക്കാവഡെക്കടുത്തുള്ള സർവണേ ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട ബസ് ഒരു ഹോട്ടലിൽ ഇടിച്ചു. അപകടത്തിൽ മാഖീജയുടെ ഇടതുകൈ ചുമലിൽവെച്ച് അറ്റുപോയി.

സംഭവത്തിനുശേഷം തൊഴിൽചെയ്യാൻ കഴിയാതായ മാഖീജ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പരാതിനൽകി.

ബന്ധപ്പെട്ട പോലീസ് രേഖകൾ, ആശുപത്രിരേഖകൾ, തെളിവുകൾ എന്നിവയെല്ലാം പരിശോധിച്ചശേഷമാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്.

നഷ്ടപരിഹാരത്തുക ആദ്യം ഇൻഷുറൻസ് കമ്പനി പരാതിക്കാരന് നൽകാനും പിന്നീടതിന്റെ വിഹിതം ബസ്സുടമയിൽനിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts