ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ്‌ വേ ഡിസംബറിൽ തുറക്കും 

ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.

ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്.

ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു.

സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്.

ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്.

258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം.

ഏതാണ്ട് 38 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും.

മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ഈ എക്സ്പ്രസ്‌വേയിലെ വേഗപരിധി.

തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ കുറെക്കൂടി സഹകരിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

താന്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. പക്ഷെ, അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഈ വിഷയങ്ങള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി താന്‍ സംസാരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts