കുഞ്ഞിനെ അബദ്ധത്തിൽ ഓവനിൽ വച്ച് മറന്നു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

വാഷിംഗ്ടണ്‍: അമ്മയുടെ അശ്രദ്ധയിൽ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച്‌ മറക്കുകയായിരുന്നു അമ്മ. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതനുസരിച്ച്‌ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച്‌ പൊള്ളലേറ്റിരുന്നു. ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മയ്ക്ക് കാര്യം മനസ്സിലായതെന്നും പോലീസ് പറയുന്നു. അതേസമയം എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അബദ്ധം…

Read More

വിവാദ പ്രസ്താവന: ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയുടെ പേരിൽ നിരവധി പരാതികൾ

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിവാദ പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കൾ യശ്വന്ത്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് പ്രകാരം ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലാൻ കേന്ദ്രത്തോട് നിയമം കൊണ്ടുവരണമെന്ന് ഒരു സമ്മേളനത്തിൽ സംസാരിക്കവെ ഈശ്വരപ്പ ആവശ്യപ്പെട്ടു. വ്യാഴാഴ്ച, ദാവൻഗരെയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെ, ബെംഗളൂരു റൂറൽ ലോക്‌സഭാ എംപി ഡികെ സുരേഷിനും ധാർവാഡ് എംഎൽഎ വിനയ് കുൽക്കർണിക്കും എതിരെ ഈശ്വരപ്പ രൂക്ഷമായി…

Read More

ആളെക്കൊല്ലി ആന സംസ്ഥാന അതിർത്തിയിൽ; മയക്കുവെടി വയ്ക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവച്ചു

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട് മടങ്ങാന്‍ നിര്‍ദേശം നല്‍കി. ബാബലിപുഴയുടെ പരിസരത്തുവച്ച് ദൗത്യസംഘത്തിന് ആനയുമായുള്ള ട്രാക്കിങ് നഷ്ടമായിരുന്നു. ആനയെ വെടിവെക്കാന്‍ വെറ്ററിനറി സംഘം ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ദൗത്യം താത്കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയുന്നതിനായി നാലു കുങ്കിയാനകളെയും കാടിനുള്ളില്‍ എത്തിച്ചിരുന്നു. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ…

Read More

വീട്ടിൽ താൻ വസ്ത്രമിടാറില്ല: ഏറെ ഇഷ്ടം നഗ്നയായി ഇരിക്കാൻ; വസ്ത്രം ധരിച്ചാൽ ശരീരം തടിക്കും;ഉർഫി

വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്. പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. പ്രമുഖ മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുന്നത്. വീട്ടിൽ നഗ്നയായി ഇരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ഉർഫി പറയുന്നു. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് അതിനാണ്. വീട്ടിൽ ഞാൻ ഒരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഉർഫി പറഞ്ഞു. നേരത്തെ അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച്…

Read More

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്തു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

ബെംഗളൂരു: റീല്‍സ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അത്തരത്തില്‍ റീല്‍സ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. റീല്‍സ് എടുത്തു എന്നതല്ല, മറിച്ച്‌ റീല്‍സ് എവിടെ വച്ച്‌ എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികള്‍ക്ക് വിനയായി മാറിയത്. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വിദ്യാർത്ഥികളുടെ സംഘം റീല്‍സ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളില്‍ വച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറല്‍ ടാഗ് ലൈൻ ആയ ‘റീല്‍ ഇറ്റ്-ഫീല്‍ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്. ആശുപത്രി കിടക്കയില്‍…

Read More

ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ്‌ വേ ഡിസംബറിൽ തുറക്കും 

ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…

Read More

2026 ൽ വിജയ്‌ മുഖ്യമന്ത്രി കസേരയിൽ; ബുസി ആനന്ദ്

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. 2026ല്‍ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കൻ മേഖലയില്‍ പാർട്ടിയെ ശക്തിപ്പെടുത്താൻ ആലോചിക്കുന്ന അദ്ദേഹം, പാർട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും…

Read More

കുട്ടി വിഴുങ്ങിയ നാല് സെന്റി മീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഭുവനേശ്വർ: ഒമ്പതുവയസുകാരൻ വിഴുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘം കുട്ടിയെ രക്ഷിച്ചത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി ആണ് കുട്ടി വിഴുങ്ങിയത്. കുട്ടിയുടെ ശ്വാസകോശത്തില്‍ കുത്തി നില്‍ക്കുകയായിരുന്നു. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കായിക മേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു 

ബെംഗളൂരു: നഗരത്തിലെ ശ്രീരാമകൃഷ്ണ ശാരദാദേവി സ്‌കൂൾ കായികമേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. കല്ലങ്കരായനകുണ്ട് ഗ്രാമത്തിലെ ശാരദ സ്‌കൂൾ സ്‌പോർട്‌സ് പ്രോഗ്രാമിനായി സ്ഥാപിച്ചിരുന്ന പെൻഡുലം വായുവിലേക്ക് പറന്ന് വൈദ്യുതി കമ്പിയിൽ സ്പർശിച്ചാണ് അപകടം ഉണ്ടായത്. ഇതോടെ പെൻഡുലത്തിനടിയിലായിരുന്ന രക്ഷിതാക്കളിലേക്കും വിദ്യാർഥികളിലേക്കും വൈദ്യുതി വ്യാപിക്കുകയും സംഭവത്തിൽ നാഗേനഹള്ളി സ്വദേശി രാഘവേന്ദ്ര മരിക്കുകയും ചെയ്തു. അപകടത്തിൽ 18ലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ നാല് വിദ്യാർത്ഥികൾക്കും രണ്ട് രക്ഷിതാക്കൾക്കും രണ്ട് അധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റു. പത്ത് പേർ ഗൗരിബിദാനൂർ നഗരത്തിലെ അരുണ ആശുപത്രിയിലും എട്ട് പേർക്ക് പരിക്കേറ്റ്…

Read More

ജ്വല്ലറി ഉടമയെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു : നഗരത്തിൽ ജ്വല്ലറി ഉടമയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം തൊട്ടദഗുഡ്ഡദഹള്ളി ഭൈരവേശ്വര സർക്കിളിലെ അരിഹന്ത് ജൂവലേഴ്‌സിലാണ് സംഭവം. ഉടമ വിഷ്ണുവിനെയാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ നാലുപേർ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതികളുടെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More
Click Here to Follow Us