ആശുപത്രിക്കുള്ളിൽ റീൽസ് എടുത്തു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

ബെംഗളൂരു: റീല്‍സ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്യുന്നത് ഇന്ന് സാധാരണമാണ്.

അത്തരത്തില്‍ റീല്‍സ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്.

റീല്‍സ് എടുത്തു എന്നതല്ല, മറിച്ച്‌ റീല്‍സ് എവിടെ വച്ച്‌ എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികള്‍ക്ക് വിനയായി മാറിയത്.

കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വിദ്യാർത്ഥികളുടെ സംഘം റീല്‍സ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളില്‍ വച്ചായിരുന്നു.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

ഇൻസ്റ്റഗ്രാമിലെ വൈറല്‍ ടാഗ് ലൈൻ ആയ ‘റീല്‍ ഇറ്റ്-ഫീല്‍ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്.

ആശുപത്രി കിടക്കയില്‍ കൈയും കാലും ഒടിഞ്ഞ് കിടക്കുന്നതായി അഭിനയിക്കുന്നതായിരുന്നു റീല്‍സിലെ ദൃശ്യങ്ങള്‍.

തുടർന്ന് ആശുപത്രി നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ ഹൗസ്മാൻഷിപ്പ് പരിശീലന കാലയളവ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി.

വിദ്യാർത്ഥികള്‍ക്ക് റീല്‍സ് അടക്കമുള്ള പരിപാടികള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ആശുപത്രിക്ക് പുറത്താകാമെന്നും രോഗികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന പ്രവൃത്തികള്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകരുതെെന്നും ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി അറിയിച്ചു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts