ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി 

ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച്‌ വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി പ്രതി…

Read More

സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന്…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴക വെട്രി കഴകത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് അഭിപ്രായപ്പെട്ടു.

Read More

നടി ഗൗതമി എഐഡിഎംകെയില്‍

ചെന്നൈ: ബിജെപിയിൽ നിന്ന് വിട്ട ശേഷം നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ഗൗതമി അവസാനിപ്പിച്ചത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി…

Read More

ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ്‌ വേ ഡിസംബറിൽ തുറക്കും 

ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…

Read More

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…

Read More

ജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യ; പുഷ്പ താരം അറസ്റ്റിൽ

ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്‌…

Read More