ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങൾ അന്വേഷണ സംഘം മാർക്ക് മാർക്ക് ചെയ്തു. മൊഴിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം സ്പോട്ട് മാർക്കിങ് നടപടികൾ വേഗത്തിലാക്കിയത്. സ്നാനഘട്ടത്തിന് സമീപ ത്തായി വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഇടത്തും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട്…
Read MoreAuthor: WebDesk
ഉറക്കഗുളിക ഓർഡർ ചെയ്‌തത് ഓൺലൈനായി; വൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 77 ലക്ഷം
ന്യൂഡൽഹി: ഓൺലൈൻ ലൈൻ വഴി ഉറക്ക ഗുളിക വാങ്ങാൻ ശ്രമിച്ച യുവതി ഇരയായത് വൻ തട്ടിപ്പിന്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. 77 ലക്ഷം രൂപ യുവതിക്ക് നഷ്ടമായി. നാഡീസംബന്ധമായ അസുഖത്തിന് കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ യുവതിക്ക് ഒരു കോൾ വന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസറുടെ വ്യാജ കോളായിരുന്നു അത്. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ യുവതിയോട് പറഞ്ഞു. ഫോൺകോളിന് പിന്നിലെ ചതി തിരിച്ചറിയാത്ത യുവതി പരിശോധക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്ന…
Read More16 മാസത്തിനിടെ കർണാടകയിൽ ആത്മഹത്യ ചെയ്‌തത് 981 കർഷകർ; പരസ്പരം കുറ്റപ്പെടുത്തി കോൺഗ്രസും ബി.ജെ.പിയും
ബെംഗളൂരു : കർണാടകയിൽ 16 മാസത്തിനിടെ ആത്മഹത്യ ചെയ്‌തത് 981 കർഷകർ. 825 കർഷകർ കാർഷിക വിളകളുടെ നഷ്ട്ടങ്ങൾകൊണ്ടും 138 പേർ മറ്റു കാരണങ്ങൾ കൊണ്ടുമാണ് ആത്മഹത്യ ചെയ്തതെന്നാന്ന് ഔദ്യോഗിക റിപോർട്ട്. ആത്മഹത്യ ചെയ്ത 807 കർഷകരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം നൽകേണ്ട 18 പേർക്ക് കൂടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് കർണാടകയിലെ ഹാവേരി ജില്ലയിലാണ്. 128 കർഷകരാണ് ഇവിടെ മാത്രമായി ആത്മഹത്യ ചെയ്തത്. മൈസൂരുവിൽ 73 , ധാർവാഡ് ജില്ലയിൽ 72,…
Read Moreജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപെട്ടു . ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് ഭീകരരെ വധിച്ച വിവരം അറിയിച്ചത്. “തീവ്രമായ വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിച്ചു . ഓപ്പറേഷൻ തുടരുന്നു,” സൈന്യം ഒരു അപ്‌ഡേറ്റിൽ പറഞ്ഞു, ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേർത്തു. സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണിത്. രഹസ്യാന്വേഷണ…
Read Moreകളിക്കുന്നതിനിടെ കൈയിൽ കയറാൻ ശ്രമിച്ച് മൂർഖൻ പാമ്പ് ; കടിച്ചു കൊന്ന് ഒന്നര വയസുകാരൻ
ബീഹാർ : മൂർഖൻ പാമ്പിനെ കടിച്ച് കൊന്ന് ഒന്നര വയസുകാരൻ. ബീഹാറിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കളിച്ചു കൊണ്ടിരിക്കെ ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പിൽ നിന്ന് രക്ഷ നേടുന്നതിനായി കുട്ടി അതിനെ കടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെകുഞ്ഞ് അബോധാവസ്ഥയിലായി. അടുത്തേയ്ക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ടതും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് നിമിഷ നേരം കൊണ്ട് ചാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതെസമയം നിലവിൽ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ…
Read Moreഭാര്യയുടെ ആഡംബര ജീവിതത്തിൽ പൊറുതിമുട്ടി യുവാവ്; ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി പൊലീസ് പിടിയിൽ
ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ്…
Read Moreശക്തി പദ്ധതി വിജയം : നഗരത്തിലും ഗ്രാമത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 23 ശതമാനം വർധന
ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് സർക്കാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്. 23 ശതമാനം വർധനയാണ് ബെംഗളൂരുവിൽ ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഹുബ്ബള്ളി- ധാര്‍വാഡ് മേഖലയിലിത് 21 ശതമാനവുമാണ് വര്‍ധന. സുസ്ഥിര മൊബിലിറ്റി നെറ്റ് വര്‍ക്ക് കമീഷൻ ചെയ്ത റിപ്പോര്‍ട്ട് നിക്കോര്‍ അസോസിയേറ്റ്സാണ് പുറത്തുവിട്ടത്. കര്‍ണാടക, ഡല്‍ഹി, കേരള, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ വിവിധ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ 2500ഓളം പേരിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സംസ്ഥാനത്തൊന്നാകെ സ്ത്രീകള്‍ക്ക് സർക്കാർ…
Read Moreവിദ്യാർത്ഥികൾക്ക് ആശ്വാസം; എസ്.എസ്.എൽ.സി, പി.യു.സി വിജയത്തിനാവശ്യം 33 ശതമാനം മാർക്ക്
ബെംഗളൂരു : 2025-26 അധ്യയന വര്‍ഷം എസ്.എസ്എൽ.സി, പി.യു.സി ഫൈനൽ പരീക്ഷ വിജയിക്കാനുള്ള മാനദണ്ഡം 35 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കി കുറച്ചു. കർണാടക സർക്കാരാണ് പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്. 1966ലെ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതുക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി പരീക്ഷയിൽ പാസാകണമെങ്കിൽ ഇന്റേണല്‍ അസസ്മെന്റ്, എക്സ്റ്റേണൽ പരീക്ഷ എന്നിവയിലെ മാർക്കിൽ ശരാശരി 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇവയ്ക്ക് പുറമേ എഴുത്ത് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്കുണ്ടാവണം.…
Read Moreധർമസ്ഥലകേസ്; മണ്ണ് നീക്കി പരിശോധന മറ്റന്നാൾ : കണ്ടെത്തിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും
ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും മറ്റന്നാളും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ്, ധര്‍മസ്ഥലയിലെ മണ്ണ് എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിലായി അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നതിനെ സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്ത് മാത്രമല്ല മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. അതെസമയം സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി…
Read Moreചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരുലക്ഷം രൂപയുടെ ആഭരണങ്ങൾ കാണുന്നില്ലെന്ന് ആരോപണം : പൊലീസിൽ പരാതി നൽകി അമ്മ
ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു.…
Read More