ബെംഗളൂരു : 2025-26 അധ്യയന വര്‍ഷം എസ്.എസ്എൽ.സി, പി.യു.സി ഫൈനൽ പരീക്ഷ വിജയിക്കാനുള്ള മാനദണ്ഡം 35 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കി കുറച്ചു. കർണാടക സർക്കാരാണ് പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്. 1966ലെ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതുക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി പരീക്ഷയിൽ പാസാകണമെങ്കിൽ ഇന്റേണല്‍ അസസ്മെന്റ്, എക്സ്റ്റേണൽ പരീക്ഷ എന്നിവയിലെ മാർക്കിൽ ശരാശരി 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇവയ്ക്ക് പുറമേ എഴുത്ത് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്കുണ്ടാവണം.…
Read More