ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിൽ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ കെ.വി. നിംഗപ്പക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്കുപുറത്തുള്ള വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്‌തത്. ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അധ്യാപന ചുമതലകൾ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിരുന്നെങ്കിലും വിഷയത്തിൽ…
Read More