സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വിളമ്പരുത്; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബെംഗളൂരു : സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വി​ള​മ്പു​ന്ന​തി​നെ​തി​രെ രക്ഷിതാക്കളുടെ പ്രതിഷേധം. മാ​ണ്ഡ്യ ജി​ല്ല​യി​ലാണ് സംഭവം.

മു​ട്ട വി​ത​ര​ണം തുടരുകയാണെങ്കിൽ കുട്ടികളെ സ്കൂ​ളി​ല​യ​ക്കി​ല്ലെ​ന്നാ​ണ് രക്ഷിതാക്കളുടെ ഭീ​ഷ​ണി. അ​ള​കെ​രെ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

സർക്കാർ മുട്ട വിതരണം പൂർണമായും നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടി.സി നൽകുക എന്നീ ആവശ്യങ്ങളാണ് രക്ഷിതാക്കൾ മുന്നോട്ട് വെച്ചത്.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

സ്കൂൾ ക്ഷേത്രത്തിന് സമീപമെന്നിരിക്കെ മു​ട്ട വി​ത​ര​ണം ഗ്രാ​മ​വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗ്രാ​മ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ര​മ്പ​ര്യം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും വിശ്വാസം സംരക്ഷിക്കുക പ്രധാനമാണെന്നും ഇവർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts