ബെംഗളൂരുവിലെ ബൈക്ക് ഷോറൂം ഉടമയുടെ കസേരയിൽ ഇരുന്നു; ഉപഭോക്താവിനെ കൊലപ്പെടുത്തി കടയുടമ

ബെംഗളൂരു: ബൈക്ക് സർവീസ് നടത്താനെത്തിയ ഉപഭോക്താവും ഷോറൂം ഉടമയും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കുടക് ജില്ലയിലെ കുശാലനഗറിൽ ആണ് സംഭവം ഉണ്ടായത്..

മടിക്കേരി സ്വദേശി സജീദ് (23) ആണ് മരിച്ചത്. കുശാലനഗറിലെ മൈസൂരു റോഡിലുള്ള കൊഡഗ മോട്ടോഴ്‌സ് ബൈക്ക് ഷോറൂമിൽ സർവീസിനായി എത്തിയ ഇയാൾ ഉടമയുടെ കസേരയിൽ ഇരിക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ടുകൾ.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഇത് ചോദ്യം ചെയ്തതോടെ രംഗം വഷളായി ഇതോടെ സജീദും കൂടെയുണ്ടായിരുന്നവരും ഉടമയെ ആക്രമിക്കാൻ തുടങ്ങി.

ഈ അവസരത്തിൽ ഷോറൂം ഉടമ ശ്രീനിധി മൂർച്ചയേറിയ ആയുധം കൊണ്ട് സജീദിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജീദിനെ തുടർ ചികിത്സയ്ക്കായി മൈസൂരിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ സാജിദ് മരിച്ചു.

മടിക്കേരി ഗണപതി സ്ട്രീറ്റിൽ താമസിക്കുന്ന സജീദ് വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു. കുശാലാനഗർ നഗർ പോലീസ് സ്‌റ്റേഷൻ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts