നഗരത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ യു.എൻ.എയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു.

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് ഇന്ന് രാവിലെ എട്ടു മണിയോടുകൂടി യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ)കർണാടകയുടെ നേതൃത്വത്തിൽ ഒരു ബസ്സിൽ 25 വിദ്യാർത്ഥികളെ കേരളത്തിലേക്ക് അയച്ചു.

സംസ്ഥാന പ്രസിഡന്റ് അംജിത് എസ് തങ്കപ്പൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ,സംസ്ഥാന ട്രഷറർ അനിൽ കളമ്പുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് ഗോപി,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൽദോ മാണി പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും യു.എൻ.എ കർണാടകയുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

ലോക്ക് ഡൗണിനെ തുടർന്ന് മുൻപ് നഗരത്തിൻ കുടുങ്ങിപ്പോയ 8 കുടുംബങ്ങളെയും യു.എൻ.എ യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts