നഗരത്തിലെ ഹോട്ടലുകൾ ഇനി 24X7 മണിക്കൂറും പ്രവർത്തിക്കും; മാർഗനിർദേശം ഉടൻ

Restaurant Hotel staff

ബംഗളൂരു: നഗരത്തിലെ ഹോട്ടലുകൾക്ക് ഇനി 24 മണിക്കൂറും (24X7 ഹോട്ടൽ ഓപ്പൺ) തുറക്കാം. ചില മാർഗനിർദേശങ്ങളോട് കൂടിയാകും അനുമതി നൽകാനുള്ള സാധ്യത.

ഹോട്ടലുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ ഏറെ നാളായി സർക്കാരിനോട് ആവശ്യപ്പെടുകയാണ്.

എന്നാൽ മുൻ സർക്കാരുകൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താനാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം.

ബെംഗളൂരു നഗരം അനുദിനം വളരുകയാണ്. രാവും പകലും വ്യത്യാസമില്ലാതെയാണ് കരിയർ മുന്നോട്ട് പോകുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാവിലെയും ഉച്ചയ്ക്കും രാത്രിയും ഷിഫ്റ്റുകളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്.

നിലവിൽ രാത്രി 9 മുതൽ 10 നിടയിലാണ് ഹോട്ടലുകൾ അടയ്ക്കുന്നത്. അതിനാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല.

രാത്രി ഭക്ഷണവും ലഘുഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന ജനത്തെ കണക്കിലെടുത്ത് 24 മണിക്കൂറും ഹോട്ടൽ തുറന്ന് പ്രവർത്തിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

രാത്രിയിലും ഹോട്ടലുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ കടയിൽ 10ൽ കൂടുതൽ ജീവനക്കാർ ഉണ്ടായിരിക്കണം.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഒരു വാച്ച്മാൻ ഉണ്ടായിരിക്കണം, സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കണം, സുരക്ഷാ സംവിധാനമുണ്ടാകണം എന്നിങ്ങനെ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
[masterslider id="10"]

Related posts