നിർബന്ധിച്ച് കോഴി മുട്ട കഴിപ്പിച്ചു; അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി

ബെംഗളൂരു : അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി. ശിവമോഗയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയുംപേരിൽ നടപടിയെടുക്കണമെന്നാണ്‌ രക്ഷിതാവിന്റെ ആവശ്യം. മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.…

Read More

സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയോ പഴമോ നല്കാൻ സർക്കാർ ഉത്തരവ് 

ബെംഗളൂരു: ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.   എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാല്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് മുട്ട നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിരന്തരം വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. മുട്ട നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുമെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ആവശ്യമായ പോഷകം കിട്ടണമെങ്കില്‍ നിര്‍ബന്ധമായും മുട്ട നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകരടക്കം വാദിച്ചു.…

Read More

സ്കൂളുകളിൽ മുട്ട വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: എതിര്‍പ്പുകള്‍ക്കൊടുവില്‍ കൂടുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും സംസ്ഥാനത്തെ കൂടുതല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ മുട്ട ഉൾപ്പെടുത്തുക. മുട്ട കഴിക്കാത്തവര്‍ക്ക് പകരം പഴങ്ങളോ മറ്റോ നല്‍കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന ഏഴ് ജില്ലകളിലെ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, സ്കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്നതിനെ സംസ്ഥാനത്തെ പല സമുദായങ്ങളും സംഘടനകളും എതിര്‍ത്തിരുന്നു. ലിങ്കായത്ത്, ജെയിന്‍ സമുദായങ്ങള്‍…

Read More
Click Here to Follow Us